ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ആരാധക ഹൃദയം കവർന്ന താരമാണ് ആര്യ. അവതാരികയായും നടിയായും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ബിഗ് ബോസ് താരം ആയതിന് ശേഷം താരം സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്. ‘വിവാഹ മോചിതയായ ആര്യ ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് മകൾക്കാണ്.
ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ചും ഭാവി ജീവിതത്തെ ക്കുറിച്ചും മനസ് തുറക്കുകയാണ്.
രണ്ടാം വിവാഹത്തെ ക്കുറിച്ചു ചിന്തിക്കുന്നു എന്ന ചോദ്യത്തിന് ഇല്ല എന്ന് ആണ് ആര്യ മറുപടി നൽകിയിരിക്കുന്നത്. പക്ഷെ പ്രണയത്തിലാണെന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആ പ്രണയം തന്നോട് തന്നെയാണ് എന്നും താരം മറുപടി നൽകി. ജീവിതത്തിൽ ഒരു പാട് സ്ട്രഗിൾ ചെയ്യുന്നുണ്ട് എന്നും അതൊന്നും പുറത്ത് കാണിക്കാൻ താത്പര്യമില്ലെന്നും പറയുന്നു.
ബിഗ് ബോസിലൂടെയാണ് താരം പ്രണയം വെളിപ്പെടുത്തിയത്. ജാൻ എന്നാണ് അദ്ദേഹത്തിന്റെ പറഞ്ഞിരുന്നു.പക്ഷെ താരം കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എപ്പോഴാണ് ജാനിനെ ക്കുറിച്ചു പറയുന്നത് എന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ താരം ഇല്ല എന്ന മറുപടിയും നൽകി. മാത്രമല്ല അടുത്തിടെ ഒരു ഹാർട്ട് ബ്രെക്ക് നടന്നിരുന്നത് ശരിവച്ചു. ബിഗ് ബോസിലെ വീണയോടും ഫുക്രുവിനോടും അടുത്ത ബന്ധം പുലർത്താറുണ്ടെന്നും താരം കൂട്ടി ചേർത്തു. അടുത്തിടെയാണ് ആര്യയുടെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.