കഥ തുടരുന്നു എന്ന സിനിമയിലെ ലയക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അനിഘ . മലയാളത്തിൽ ബാലതാരമായി എത്തിയ അനിഘ പിന്നീട് തമിഴിലേക്കും ചുവടുവച്ചു. ലോക് ഡൗൺ കാലത്തെ വേറിട്ടതും മോഡേണുമായ ഫോട്ടോ ഷൂട്ടിലൂടെ താരം ബാലതാരം എന്ന പേര് മാറ്റിയിരിക്കുകയാണ്.
ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യരഹസ്യത്തെക്കുറിച്ച് താരം മനസ് തുറക്കുകയാണ്. കോഴിക്കോട് ദേവഗിരി സിഎംെഎ പബ്ലിക് സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിനിയാണ് അനിഘ. തന്റെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത് അമ്മയാണെന്നും താരം പറയുന്നു. ഫോട്ടോ ഷൂട്ടുകൾ ഏറെ ചെയ്യുന്നതിനാൽ നിലവാരമുള്ള മേക്കപ് പ്രോഡക്‌റ്റുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും ഫോട്ടോ ഷൂട്ടുകളിലും ഷൂട്ടുകളിലും മാത്രമേ ഹെവി മേക്കപ് ഉപയോഗിക്കാൻ താത്പര്യമുള്ളു എന്നും താരം മനസ് തുറന്നു.
സൗന്ദര്യത്തിനു വേണ്ടി പച്ചക്കറികളും ഇലക്കറികൾ, ചീരയിലയും മുരിങ്ങയിലയുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. , മുട്ടയും തൈര് കുടിക്കാനും . ബദാമും ഡ്രൈ ഫ്രൂട്ട്സും കഴിക്കാൻ അമ്മ നിർബന്ധിക്കും, ഈ ഡയറ്റ് ചാർട്ടാണ് മിക്കപ്പോഴും പിന്തുടരാറ് എന്നും ചോറ് കഴിക്കുന്നതിന്റെ അളവു കുറച്ച് പച്ചക്കറികൾ, തോരനൊക്കെ കൂടുതൽ കഴിക്കുമെന്നും ശരീരം ഹെൽത്തിയായിരിക്കാൻ ഇതൊക്കെ നിർബന്ധമാണെന്നും താരം പറയുന്നു. എല്ലാവരെയും പോലെ തന്നെ ജങ്ക് ഫുഡ്സ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണെന്നും പക്ഷെ അവ പരമാവധി ഒഴിവാക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.