ബോളിവുഡിന്റെ പ്രിയപ്പെട്ട താരം കരീന കപൂര്‍ ന്റെ ഏററവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നു. താരം രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കുഞ്ഞു തൈമൂറിനൊപ്പം കുഞ്ഞതിഥിയെ കാണാനും ആരാധകര്‍ ആകാംഷയിലാണ്. തങ്ങള്‍ക്ക് രണ്ടാമത്തെ കുട്ടി ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് പ്രേക്ഷകരെ അറിയിച്ചത്.
താര കുടുംബവും കരീന രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആഘോഷവും ആരംഭിച്ചിരുന്നു.ഇപ്പോഴിതാ ഗര്‍ഭ കാലത്തെ തന്റെ പുത്തന്‍ ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. നിറവയറുമായി യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ ആയി മാറിയത്. പ്യൂമ എന്ന ബ്രാന്‍ഡിന് വേണ്ടിയാണ് കരീന നിറവയറില്‍ യോഗ മോഡലിംഗ് നടത്തിയിരിക്കുന്നത്. അടുത്തിടെ നടി അനുഷ്‌കയും ഗര്‍ഭകാലത്ത് യോഗപോസുകള്‍ നടത്തി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പക്ഷെ അനുഷ്‌കയുടെ ചിത്രങ്ങള്‍ ഏറെ വിവാദമാകുകയായിരുന്നു.ഈ അടുത്താണ് അനുഷ്‌കയ്ക്കും വിരാടിനും കുഞ്ഞ് ജനിച്ചത്.
ഫോട്ടോഷൂട്ടിലെ ഗര്ഭ കാലത്തുള്ള കരീനയുടെ വസ്ത്രധാരണവും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയാണ്, വളരെ സിംപിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് താരം അണിഞ്ഞത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ മെറ്റേണിറ്റി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. 2012-ലാണ് കരീനയും സെയ്ഫും കുടുംബങ്ങളുടെ ആശിര്‍വാദത്തോടെ വിവാഹിതരാകുന്നത്. ആദ്യ മകന്‌റ പേര് തൈമൂര്‍ എന്നാണ്.