കുഞ്ഞേ വരൂ… എന്ന് പാടാൻ സമയമായി, നിറവയറിൽ കിടിലൻ നൃത്തവുമായി അമല പോൾ, ഇത്രയും കുലുങ്ങണോ എന്ന് സൈബർ മീഡിയ

മൈന എന്ന സിനിമയിലൂടെ തമിഴകത്തിലും ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറിയ താരമാണ് അമല പോള്‍.
സിനിമയില്‍ നിറഞ്ഞു നിൽക്കുന്ന താരം ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം നടി തന്റെ ആരാധകരോട് പങ്കുവെച്ചത്. ഗര്‍ഭിണിയായതിന് ശേഷം റാമ്പിൽ ചുവടുവെച്ചും നൃത്തം ചെയ്തുമെല്ലാമാണ് ഗര്‍ഭകാലത്തെ താരം ആഘോഷിച്ചത്.

ഇപ്പോഴിതാ അമല പോള്‍ തന്റെ ഏറ്റവും പുതിയ വീഡിയോ പങ്കിടുകയാണ്. നിറവയറിൽ നൃത്തം ചെയ്യുകയാണ് താരം. ഒരു ഭിത്തിക്ക് മറഞ്ഞു നിൽക്കുന്ന താരം പിന്നീട് തന്റെ നിറവയർ കാണിക്കുന്നതാണ് വീഡിയോ. ഇതിനിടയിൽ നന്നായി കുലുങ്ങി നൃത്തവും ചെയ്യുന്നുണ്ട് താരം. ” ടൈം ടൊ സിംഗ് ബേബി കം ഡൗൺ, ബേബി കം ഡൗൺ…” എന്ന ക്യാപ്ഷൻ നൽകിയാണ് താരത്തിന്റെ വീഡിയോ.

റേപ്പോ മാപോയുടെ കുഞ്ഞ് പുറത്ത് വരാൻ പോകുന്നു എന്ന പാട്ടാണ് താരം പങ്കു വച്ചിരിക്കുന്നത്. പൂർണ്ണ ഗർഭിണിയായ അമല നൃത്തം ചെയ്തു വയറു കുലുക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ താരത്തിന്റെ എനർജിക്കും സൗന്ദര്യത്തിനും പലരും കമന്റുകൾ ഇടുന്നുണ്ടെങ്കിലും ഡെലിവറി അടുക്കുന്ന സമയത്ത് ഇത്രയും ശരീരം അനക്കേണ്ട കാര്യമില്ലെന്നു കുറിക്കുന്നവരുമുണ്ട്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)