മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ് നടത്തി വികാസും ഭാര്യയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയാക്കി വികാസ്, ചിത്രങ്ങൾ കാണാം

മേക്കപ്പ് ആർട്ടിസ്റ്റ് വികാസിനും ഭാര്യ ഷെറിനും കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണ് ചടങ്ങു ഗുരുവായൂർ കണ്ണന്റെ മുൻപിൽ നടത്തിയ സന്തോഷത്തിലാണ് വികാസും ഷെറിനും. ചോറൂണ് ദിവസം വികാസ് പങ്കിട്ട കുറിപ്പിങ്ങനെയായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്റെ കുഞ്ഞിന് ചോറൂണ് കൊടുക്കണമെന്നുള്ളത് ഉള്ളത് ആ ഭാഗ്യം എന്നെനിക്ക് നേടിത്തന്ന കൃഷ്ണനും ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും എന്റെ ഭാര്യക്കും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു കോടി നന്ദിഞങ്ങടെ നാരായണയ്ക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നേർവഴിയും കാട്ടിത്തരണമേ എന്ന് എല്ലാവരോടും പ്രാർത്ഥനയും അനുഗ്രഹവും തേടിക്കൊണ്ട് നാരായണിയുടെ യാത്ര ഇനിയും തുടരും.

ശരിക്കും ആഘോഷങ്ങളുടെ ദിനങ്ങൾ ആയിരുന്നു വികാസിന്റെ വീട്ടിൽ. അടുത്തിടെ നടന്ന പാലുകാച്ചൽ ചടങ്ങും. പിന്നാലെ എത്തിയ കുഞ്ഞിന്റെ കാത് കുത്തൽ കല്യാണവും എല്ലാം എടുത്തു പറയേണ്ട ആഘോഷങ്ങൾ ആണ്. ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കാൻ എത്തിയിരുന്നു പുതിയ വീടിന്റെ പാല് കാച്ചലിന്. പിന്നാലെയാണ് കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങ് അതി ഗംഭീരമായി തന്നെ വികാസ് ആഘോഷിച്ചത്.

ഈ ചടങ്ങുകളിൽ എല്ലാം എടുത്തുപറയേണ്ട, മാതൃക ആക്കേണ്ട ഒരു സംഗതി ഉണ്ട്. ഷെറിന്റെ മൂത്തമകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ. കുഞ്ഞിന്റെ കാതുകുത്തൽ കല്യാണത്തിലും, കുഞ്ഞിന്റെ ചോറൂണിലും ചേച്ചിയുടെ റോൾ ആ കുട്ടി അതി മനോഹരമായി ചെയ്തു. ആ കുട്ടിയേയും സ്വന്തം കുഞ്ഞായി കാണുന്ന വികാസിനെക്കുറിച്ചാണ് ആരാധകർ പറയുന്നത്. മുൻപും പലവട്ടം ആ കുട്ടിയും തനിക്ക് മകൾ തന്നെ എന്ന് വികാസ് പറഞ്ഞിട്ടുണ്ട്.