എന്റെ രക്തമാണ് എന്റെ മക്കൾ, ഞാനും ഭാര്യയുമായുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല, കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റിയത് വീഡിയോ എടുക്കാനാണെന്ന് അറിഞ്ഞില്ല- നടൻ വിജയകുമാർ

വിജയകുമാര്‍ അതിക്രമിച്ച്‌ കടന്നുവെന്ന് കാട്ടി അര്‍ത്ഥന സാമൂഹിക മാദ്ധ്യ മങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് എത്തിയില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു.

നടന്റെ വാക്കുള്‍ ഇങ്ങനെ; ഞാനും ഭാര്യ ബിനുവുമായിട്ടുള്ള ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചി യൂര്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അസാന്നിധ്യ ത്തില്‍ അവര്‍ക്ക് അനുകൂലമായി വിധി വന്നു. പക്ഷേ ഞാൻ അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് കൊടുത്ത കേസ് ഇപ്പോള്‍ നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കള്‍, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാകൂ.

ഞാൻ എന്റെ കുട്ടികളെ കാണാൻ പോയതാണ്. അര്‍ഥനയുടെ ഇളയവളായ എന്റെ മകള്‍ മീഗല്‍ പ്ലസ് ടു പാസ് ആയി. മോള്‍ അടുത്തതായി എന്താണ് പഠിക്കാൻ പോകുന്നത്, എവിടെയാണ് ചേരാൻ ഉദ്ദേ ശിക്കുനന്ത് എന്നൊക്കെ അറിയാനായി ഫോണ്‍ ചെയ്തെങ്കിലും എനിക്ക് അവരെയാരെയും കിട്ടിയില്ല. ഞാൻ വിളിച്ചാല്‍ അമ്മ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തര വാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊ ണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ പോകാൻ തീരുമാനിച്ചത്. ലിസ്റ്റിൻ സ്റ്റീഫനില്‍ നിന്ന് കുറച്ചു പണം വാങ്ങി മകളുടെ ആവശ്യത്തിനായി ഭാര്യ ബിനുവിന്റെ ഉള്ളൂര്‍ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്തു. അതിന്റെ തെളിവ് ഞാൻ നിങ്ങള്‍ക്ക് തരാം. ഈ പണം കിട്ടിയോ എന്നും എനിക്ക് അവരോടു ചോദിക്കണമായിരുന്നു.

ഇതെല്ലാം അറിയാനായി ഞാൻ ഫോണ്‍ വിളിച്ചിട്ട് ഇവര്‍ എടുക്കുന്നില്ല. അങ്ങനെ ഞാൻ ലിസ്റ്റിനോട് പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു. ഉള്ളൂര്‍ ബാങ്കില്‍ പോയി പണം ക്രെഡിറ്റ് ആയോ എന്ന് ചോദിച്ചപ്പോള്‍ ബാങ്ക് മാനേജര്‍ ക്രെഡിറ്റ് ആയിട്ടുണ്ട് എന്ന് പറഞ്ഞു. രണ്ടായിട്ടാണ് പണം അയച്ചത്. ഇവരെ ഫോണില്‍ കിട്ടാത്തത് കൊണ്ട് ഞാൻ അവരുടെ വീട്ടില്‍ പോയി കാണാൻ തീരുമാനിച്ചു. ഇളയ മകള്‍ വീടിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോള്‍ അവള്‍ മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ് എന്നു പറഞ്ഞു പോയി. അവള്‍ ഗേറ്റ് തുറന്നു തന്നിരുന്നു. ഞാൻ അകത്തേക്ക് ചെന്നപ്പോള്‍ വീടിന്റെ വാതില്‍ തുറക്കുന്നില്ല. ജനാല വഴി ആണ് അവരോടു സംസാരിച്ചത്.

ഇളയ മകളോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ എന്റെ മൂത്ത മകള്‍ അര്‍ത്ഥന ഇറങ്ങി വന്നു. അര്‍ത്ഥന കാനഡയില്‍ ആണ് എന്നാണ് എന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നത്. ഞാൻ അവളെ കണ്ട് നീ ഇവിടെ ഉണ്ടായിരുന്നോ മോളെ എന്ന് ചോദിച്ചു. അവരുടെ അമ്മൂമ്മ അകത്ത് ഇരിപ്പുണ്ട്. ഞാൻ ചോദിച്ചു പണം അയച്ചിട്ടുണ്ട് കിട്ടിയോ? അവര്‍ പറഞ്ഞു തങ്ങള്‍ക്ക് അറിയില്ലെന്ന്.

എന്റെ അനുവാദം ഇല്ലാതെ മകളെ കാനഡയില്‍ അയച്ചതിനു ഞാൻ ശ്രീകാര്യം പൊലീസില്‍ ഒരു പരാതി കൊടുത്തിരുന്നു. സിഐ പറഞ്ഞു, വിളിച്ച്‌ അന്വേഷിക്കാം എന്ന്. അന്വേഷിച്ചപ്പോള്‍ പഠിക്കാൻ ആണ് പോയതെന്നാണ് അറിഞ്ഞത്. ഒരു അച്ഛൻ എന്ന നിലയില്‍ എനിക്ക് മകള്‍ എവിടെ എന്ന് അറിയേണ്ട അവകാശം ഉണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞു ഞാൻ അറിഞ്ഞത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയില്‍ അവള്‍ അഭിനയിച്ചു എന്നാണ്. കാനഡയില്‍ ഉള്ള മകള്‍ എങ്ങനെ ഇവിടെ സിനിമയില്‍ അഭിനയിച്ചു എന്നോര്‍ത്തു ഞാൻ ഞെട്ടിപ്പോയി.

എന്റെ ശത്രുക്കളുടെ പടത്തില്‍ പോയി മകള്‍ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ഒരു അച്ഛൻ ടെൻഷനില്‍ ആകും. ഈ മകളെ ആണ് ഒരു വര്‍ഷം കഴിഞ്ഞു ഈ വീട്ടില്‍ ഞാൻ കണ്ടത്. ഞാൻ ചോദിച്ചു “മോളെ നീ ഇവിടെ ഉണ്ടായിരുന്നോ, നീ സിനിമയില്‍ അഭിനയിക്കാൻ പോയോ”. അവള്‍ പറഞ്ഞു, “എനിക്ക് ഇഷ്ടമുള്ള സിനിമയില്‍ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട” എന്ന്. ഇത്രയും പറഞ്ഞ ശേഷം എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അവള്‍ എന്നോട് പറഞ്ഞത് മുഴുവനൊന്നും ഞാൻ ഇവിടെ പറയുന്നില്ല. എനിക്ക് പിറ്റേന്ന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ഞാൻ അവിടെ നിന്നും പെട്ടെന്ന് തന്നെ പോയി.

ഈ കുട്ടികള്‍ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റി സംസാരിക്കാൻ ഇടയാക്കിയത് ഇങ്ങനെ വിഡിയോ എടുത്ത് ഇടാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. പണ്ടൊക്കെ നമുക്ക് മക്കളോട് വല്ലതും ചോദിക്കാനും ശകാരിക്കാനും അര്‍ഹത ഉണ്ടായിരുന്നു. അത് അവര്‍ അനുസരിക്കും. ഇപ്പോഴത്തെ കുട്ടികള്‍ അച്ഛൻ വഴക്ക് പറഞ്ഞാല്‍ പോലും അതും വിഡിയോ എടുത്തിടും. വിജയകുമാര്‍ പറഞ്ഞു.