മഞ്ഞുമ്മൽ ബോയ്സിനെക്കാളും മികച്ച പടമാണ് വർഷങ്ങൾക്ക് ശേഷം എന്ന് പറഞ്ഞുകൊണ്ടാണ് 15 കോടി വിശാഖ് ചോദിച്ചത്. ഇതുവരെ ഒരു കോടി പോലും ഈ പടം നേടിയില്ല

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ധ്യാൻ ശ്രീനിവാസും പ്രണവ് മോഹൻലാലും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് 80കളിൽ സിനിമയിൽ നിലനിന്നിരുന്ന ചില കാര്യങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത് ഇപ്പോൾ ഈ സിനിമയ്ക്കും സിനിമയുടെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമേതിരെ ഗുരുതരമായ ആരോപണവുമായി ആണ് തമിഴ് നിർമ്മാതാവും വിതരണക്കാരനുമായ ധനഞ്ജയ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ താൻ നിർമ്മാതാവിനെ വിളിച്ച് ചിത്രത്തിന്റെ റൈറ്റ് ചോദിച്ചിരുന്നുവെന്നും എന്നാൽ വിശാൽ പറഞ്ഞ തുക വളരെ കൂടുതലായിരുന്നു എന്നും അതിനാൽ താൻ പിന്മാറിയെന്നുമാണ് ഇദ്ദേഹം പറയുന്നത്


മാത്രമല്ല വിശാൽ പറഞ്ഞ തുകയുടെ പത്തിൽ ഒന്ന് പോലും ഇതുവരെ കളക്ട് ചെയ്തിട്ടില്ല എന്നും ഇദ്ദേഹം പറയുന്നു മഞ്ഞ ബോയ്സ് ഒക്കെ വൺ ടൈം മാജിക് ആയിരുന്നുവെന്നും അതുപോലെ ഒരു സിനിമ ഇനി ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നുണ്ട് മഞ്ഞുമ്മൽ ബോയ്സ് ഗംഭീരമായി ഓടുന്ന സമയത്താണ് ഞാൻ വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രൊഡ്യൂസർ വിളിക്കുന്നത് ആ സമയത്ത് സിനിമയുടെ ട്രെയിലർ ഇറങ്ങിയിട്ടുണ്ടായിരുന്നു ട്രെയിലർ എനിക്കിഷ്ടമായി ഈ സിനിമയുടെ തമിഴ്നാട് റൈസ് കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു 15 കോടിയാണ് അയാൾ പറഞ്ഞത് അത്രയും വലിയ എമൗണ്ടിന് ആ സിനിമ ഏറ്റെടുക്കുന്നത് വലിയ റിസ്കാണ്

വേറെ ആരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാൻ പറഞ്ഞു മഞ്ഞുമ്മൽ ബോയ്സിനെ കാൾ മികച്ച സിനിമയാണ് എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ 15 കോടി ചോദിച്ചത് മഞ്ഞുമ്മൽ ബോയ്സ് ഒക്കെ വൺ ടൈം മാജിക്കാണ് ഇനി അതുപോലെ ഏതെങ്കിലും സിനിമ കളക്ഷൻ നേടാൻ ചാൻസ് കുറവാണ് ആ സിനിമയുടെ വിജയം കണ്ട് എല്ലാ പടവും വാങ്ങാൻ നിന്നാൽ ശരിയാവില്ല വർഷങ്ങൾക്ക് ശേഷം ഇതുവരെ ഒരു കോടി ഷെയർ പോലും നേടിയിട്ടില്ല ആവേശത്തിനാണ് അതിനേക്കാൾ കൂടുതൽ കളക്ഷൻ നേടിയിട്ടുള്ളത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയ ചെയ്തു നിരവധി ആളുകളാണ് ഇപ്പോൾ ഇക്കാര്യത്തിൽ വിനീതിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്