രണ്ടാമതും പ്രസവിച്ചാൽ അതും ഷൂട്ട് ചെയ്യും പേടിയില്ല, പ്രസവം ലൈവായി ചിത്രീകരിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം- ശ്വേത മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്.

പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല.

അടുത്തിടെ ജീവ ജോസഫ് അവതാരകനായിട്ടെത്തുന്ന ക്രേസി സ്റ്റാർസ് വിത്ത് ജീവ എന്ന പരിപാടിയിൽ ശ്വേത എത്തിയിരുന്നു. അതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഏറ്റവും ക്രേസിയായി ചെയ്തിട്ടുള്ളത് എന്താണെന്നാണ് ജീവ ചോദിച്ചത്.. എല്ലാവർക്കും അറിയുന്നത് പോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണ്. ഇനി അടുത്ത പ്രസവത്തിന് നോക്കാം. ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് ശ്വേത പറഞ്ഞത്. ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ

എന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്. സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന് മുൻപ് വാർത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിൽ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എന്റെ വിവാഹമോചനം നടക്കാറുണ്ട്. ചില സമയത്ത് ഞാൻ ആത്മഹത്യ ചെയ്യാറുണ്ട്. വൃദ്ധസദനത്തിലാണ് ഞാനെന്നും വാർത്ത വന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു.

ഏറ്റവും ഹോട്ട് നടനായി തോന്നിയത് അമിതാഭ് ബച്ചൻ, ആമിർ ഖാൻ, മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമാണ്. ഇനി രതി നിർവേദത്തിന് ഇനിയൊരു ഭാഗം വന്നാൽ ആരെ നായകനാക്കും എന്ന ചോദ്യത്തിന് ശ്വേത ജീവയോട് ദേഷ്യപ്പെട്ടിരുന്നു. ആ സിനിമ കാണാതെ അതിനെ പറ്റി ചോദ്യം ചോദിച്ചതിനെതിരെയാണ് നടി സംസാരിച്ചത്. ഇനിയും ഇതുപോലെയുള്ള മണ്ടൻ ചോദ്യം ചോദിച്ചാൽ ഞാൻ ഇറങ്ങി പോവുമെന്ന് തന്നെ നടി പറഞ്ഞു.

ശേഷം മലയാളത്തിലെ ചില വാക്കുകൾ ഇംഗ്ലീഷാക്കി പറയാനാണ് ജീവ ആവശ്യപ്പെട്ടത്. മലയാളം അറിയാത്ത ശ്വേതയോട് കടുപ്പമുള്ള മലയാളം വാക്കുകൾ ചോദിച്ചതോടെ നടി ദേഷ്യപ്പെട്ടു. ഞാനൊരു മലയാളി അല്ലെന്നും എനിക്ക് മലയാളം അറിയില്ലെന്നും പറഞ്ഞ് നടി ഇറങ്ങി പോയി. ഇതോടെ ജീവ കരച്ചിലിൻ്റെ വക്കിലെത്തി. ഒടുവിൽ ജീവയെ പറ്റിക്കാനായി നടത്തിയ നാടകമാണെന്ന് ശ്വേത തന്നെ പറഞ്ഞതോടെയാണ് ഈ സീൻ അവസാനിച്ചത്.