ഭരതന്റെ രതിനിർവേദം റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം ശ്വേത മേനോന്‍ നായികയായി രതിനിര്‍വേദത്തിന്റെ മറ്റൊരു വേർഷനും എത്തി. ജയഭാരതി നായികയായി അഭിനയിച്ച ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. ശ്രീജിത്ത് ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇതോടെ ശ്വേത ആരാധകരുടെ രതി ചേച്ചിയും ശ്രീജിത്ത് പപ്പുവുമായി മാറുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീജിത്തും ശ്വേതയും കണ്ടുമുട്ടിയിരിക്കുകയാണ്.
തങ്ങളുടെ സിനിമയായ രതിനിര്‍വ്വേദത്തെക്കുറിച്ചും ശ്വേതയും ശ്രീജിത്തും സംസാരിക്കുന്നുണ്ട്. രതിനിര്‍വ്വേദം ക്ലീന്‍ സിനിമയാണെന്നാണ് ശ്വേത പറയുന്നത്. തീയേറ്ററിലേക്ക് ഫാമിലി വരാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന മോശം ഇമേജ് മാറിയതെന്നും ശ്വേത പറയുന്നു.അന്നത്തെ പപ്പുവില്‍ നിന്നും ശ്രീജിത്തിനുണ്ടായ മാറ്റങ്ങളും ശ്വേത പറയുന്നുണ്ട്. ഇവന്‍ ആള്‍ ആകെ മാറി.
അന്നത്തെ ശ്രീജിത്തും വിവാഹശേഷം ഉള്ള ആളും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടെന്നാണ് ശ്വേത പറയുന്നത്. ശ്രീജിത്തിന്റെ അന്നത്തെ കാഴ്ചപ്പാടും ഇന്നത്തെ കാഴ്ചപ്പാടും തമ്മില്‍ മാറ്റമുണ്ട്. ഇന്ന് വളരെ പ്രൊട്ടക്ഡ് ആയ ഫാമിലിയില്‍ നിന്നും വരുന്ന ആളായിരുന്നു ശ്രീജിത്ത്. എന്നാല്‍ ഇന്ന് ജീവിതാനുഭവങ്ങളിലൂടെ മാറ്റം വന്നുവെന്നാണ് ശ്വേത പറയുന്നത്. ഒപ്പം ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവങ്ങളും ശ്വേത പങ്കുവച്ചു.
”എനിക്ക് ഒരു ഫണ്ണി കാര്യം പറയാന്‍ ഉണ്ട്. ക്‌ളൈമാക്‌സില് ഒരു സീന്‍ ഉണ്ട്. അവന്‍ എന്റെ ബമ്മില്‍ അടിക്കുന്നതാണ്. ഇവന്‍ അതിന് മാത്രം എത്ര ഷോട്ട് എടുത്തു എന്ന് അറിയാമോ?” എന്നാണ് ശ്വേത പറയുന്നത്. ഈ ശ്രീജിത്ത് എന്റെ ഇവിടെ അടിച്ച് ചുമന്നു എന്നാണ് രാജീവേട്ടനോട് ശ്വേത പരാതി പറഞ്ഞതെന്ന് ശ്രീജിത്തും പറയുന്നു. എടാ ഇത് എന്റെ സ്വന്തം ആണ്. പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ഇവനോട് അവസാനം പറഞ്ഞുപോയെന്ന് ശ്വേത പറയുന്നു. 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു. ഇവന്റെ കൈയും വിറയ്ക്കുന്നുണ്ട്. ഇവന്‍ എന്നെ അടിച്ചടിച്ച് എന്റെ ബം റെഡ് ആയെന്ന് രാജീവേട്ടനോട് പറഞ്ഞുവെന്നാണ് ശ്വേത പറയുന്നത്.