വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍ !!! വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സ്വാസിക

മിനിസ്‌ക്രീനില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് സ്വാസിക. നിരവധി ഷോകളില്‍ അവതാരികയായി എത്തിയ നടിയ്ക്ക് നിരവധി ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോഴിതാ താരം നടനും എഴുത്തുകാരനുമായ ബദരീനാഥിനൊപ്പം ഉള്ളൊരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ചിത്രം പുറത്ത് വന്നതിന് ശേഷം താരത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

വിവാഹമടുത്തോ എന്നും പ്രണയത്തിലാണോ എന്നുമാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്. ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരും എത്തിയിരുന്നു. ഇത് ഒരു വെബ്സീരിസിന്റെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രമാണ് എന്നും വ്യാജപ്രചാരണങ്ങള്‍ ഉണ്ടാക്കരുതെന്നും താരം അറിയിക്കുകയാണ്. മാത്രമല്ല വിവാഹവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്വാസിക ചൂണ്ടിക്കാട്ടി.

താനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തു എന്നും ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുകയാണെന്നും അപ്പോള്‍ എടുത്ത ചിത്രമാണിതെന്നും താരം വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ഇതെന്നും സിനിമാ കമ്പനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരായിനാല്‍ തന്റെ ഉയര്‍ച്ചകളെല്ലാം അദ്ദേഹം കണ്ടിട്ടുണ്ടെന്നും വെബ്‌സീരിസിന്റെ ടെലികാസ്റ്റ് അടുത്തതു കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നും താരം കൂട്ടി ചേര്‍ത്തു. സ്വാസിക ഇപ്പോള്‍ മിനി സ്‌ക്രീന്‍ അവതാരികയായാണ് തിളങ്ങുന്നത്. താരത്തിന്‌റ യഥാര്‍ത്ഥ പേര് പൂജ എന്നാണ്. നൃത്ത രംഗത്തും സ്വാസിക സജീവമാണ്.