ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായി വന്ന ഏവരെയും ഞെട്ടിച്ച തമിഴകത്തിന്റെ പ്രിയപ്പെട്ട നടന് സൂര്യ.ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറികൊണ്ടിരിക്കുകയാണ്. ഹരി വര്‍ഷങ്ങളായി ഓള് ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അംഗമാണ്. വിവാഹ ദിനത്തില്‍ സൂര്യ എത്തിയത് ഉള്‍പ്പെടെ സജീവമായി വിവാഹ ച്ചടങ്ങില്‍ തുടക്കം മുതല്‍ താരം പങ്കെടുത്തതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
വധുവിന് ചാര്‍ത്താനായി താലി എടുത്ത് കൊടുത്തതും നടന് സൂര്യ ആയിരുന്നു. വിവാഹം അദ്ദേഹത്തെ അറിയിച്ചെങ്കിലും ചടങ്ങിന് എത്തുമെന്ന് പറഞ്ഞിരുന്നില്ല. താരത്തിന്റെ മാസ്സ് എന്‍ട്രി ആരാധകര്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.താരത്തിന്റെ പുറത്തിറങ്ങിയ വിജയമായ ചിത്രമാണ് സൂരറൈ പോട്ര്. ചിത്രം ഓസ്കറില് മത്സരിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
മികച്ച നടന്, മികച്ച നടി, മികച്ച സംവിധായിക എന്നീ കാറ്റഗറികളിലേക്കാണ് ചിത്രം മത്സരിക്കുക. മാത്രമല്ല ജനറല്‍ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് സുധ കൊങ്കരയാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഹരിയുടെ വിവാഹത്തിന് എത്തിയ സൂര്യയുടെ വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി മാറിയത്. നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്.