ജൂൺ മാസം സുരേഷ് ഗോപിയുടെ ഭാഗ്യമാസം ആകുമ്പോഴും നീറുന്ന വേദന ഈ ജനം മുഴുവൻ സമ്മാനിച്ച മാസം കൂടിയാണ് ജൂൺ മാസം മകൾ മരിച്ച് മുപ്പത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞ് കേന്ദ്രമന്ത്രിയെന്ന അസുലഭ ഭാഗ്യം എത്തുമ്പോഴും ആ നെഞ്ചിലെ നീറ്റൽ അടങ്ങിയിട്ടില്ല അത് കൊണ്ട് തന്നെ ഒരേ സമയം സുരേഷ് ഗോപിയ്ക്ക് ജൂൺ മാസം ലാഭ നഷ്ടങ്ങളുടെ മാസമാവുകയാണ് സുരേഷ് ഗോപി ജനിച്ചത് ജൂൺ മാസത്തിലാണ് കേന്ദ്രമന്ത്രിയാകുന്നത് ജൂൺ മാസത്തിലാണ് മകളെ നഷ്ടമായതും 1992 ജൂണ്‍ മാസത്തിലാണ് തന്റെ മകളെ ചെറിയ പ്രായത്തിലെ നഷ്ടപ്പെട്ടതിന്റെ വേദനയെക്കുറിച്ച് പലപ്പോഴും സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്. വാഹനാപകടത്തിലായിരുന്നു വര്‍ഷങ്ങള്‍ മുമ്പ് സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്.
ദൈവത്തെ തള്ളിപ്പറഞ്ഞ നിമിഷം. ഇല്ലെന്ന് പറയാന്‍ പറ്റില്ല. എന്റെ മകള്‍ കാര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുന്ന സമയം. എന്നെ മരുന്ന് തന്ന് മയക്കി കിടത്തിയിരിക്കുകയാണ്. അര്‍ധ ബോധത്തിലും ഞാന്‍ ഗുരുവായൂരപ്പനോട് കരഞ്ഞു പ്രാര്‍ത്ഥിക്കുകയാണ്. ഭഗവാനേ എന്റെ മോളെ രക്ഷിക്കണമേ. മകള്‍ മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഹെഡ്‌നേഴസ് വന്ന് ഉണര്‍ത്തി. അവസാനമായി കാണാന്‍ വിളിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.അതുവരെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ഞാന്‍ ശാപവാക്ക് വിളിച്ചു. നെഞ്ചത്ത് കൈ ചുരുട്ടി ഇടിച്ച് നിലവിളിച്ചു. ഇടിയുടെ ശക്തിയില്‍ മസില്‍ ചതഞ്ഞു. ആ ചതഞ്ഞ കുഴിവ് ഇപ്പോഴുമുണ്ട് നെഞ്ചില്‍. വര്‍ഷങ്ങളെത്ര കഴിഞ്ഞു. എല്ലാ ജൂണ്‍ മാസവും മഴയും തണുപ്പുമെത്തുമ്പോള്‍ അവിടെ വേദന വരും. ആ വേദന എനിക്ക് ഇഷ്ടമാണ്. കാരണം അതെന്റെ മകളുടെ ഓര്‍മ്മയാണെന്നും താരം പറയുന്നു.
പക്ഷെ മകള്‍ മരിച്ചുവെന്നറിഞ്ഞ് കഴിഞ്ഞപ്പോള്‍ ഭഗവാനെ ശാപവാക്ക് പറഞ്ഞതില്‍ പശ്ചാത്താപം മനസില്‍ തിങ്ങി. മകള്‍ പിറന്നപ്പോള്‍ അവളുടെ ജാതകം എഴുതാന്‍ ചെന്നപ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞിരുന്നു ഇപ്പോള്‍ എഴുതേണ്ട ഗണ്ണാന്ത ജനനമാണ് മൂന്നര വയസു കഴിഞ്ഞ് എഴുതാം. എനിക്കന്ന് കാര്യമൊന്നും മനസിലായില്ല. പിന്നീടാണ് ഞാനതേക്കുറിച്ച് അറിയുന്നതെന്ന് താരം പറയുന്നു.ഗണ്ണാന്ത ജനനം ആണെങ്കില്‍ ജനിച്ച ദിവസം നക്ഷത്രം സമയം ഇതെല്ലാം ചേര്‍ന്നു വരുന്ന ഒരു മുഹൂര്‍ത്തം വീണ്ടും ഉണ്ടായാല്‍ മരണം ഉറപ്പാണ്. മകളുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.45 മകം, നക്ഷത്രം ഉത്രം. ഇത് മൂന്നും കൂടി ഒത്ത് വന്ന നേരമാണ് അപകടം സംഭവിച്ചത്. എന്റെ ജീവിതവും അനുഭവങ്ങളുമാണ് എന്റെ വിശ്വാസം. അത് എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. അങ്ങനെ വേണമെന്ന് വാശിയുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നുഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏല്‍പ്പിച്ച് ഞാന്‍ എറണാകുളം വന്നിട്ട് തിരിച്ച് പോയി. പിന്നെ എന്റെ മകളില്ല. അവള്‍ ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. താന്‍ മരിച്ച് പട്ടടയില്‍ കൊണ്ട് വെച്ചാലും ആ ചാരത്തിന് വരെ ആ വേദന ഉണ്ടാകുമെന്നും സുരേഷ് ഗോപി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
“ഒന്നര വയസിൽ 92 ജൂൺ ആറാം തീയതി ആണ് അവൾ ജീവച്ഛവം ആവുന്നത്. ഏഴാം തീയതി ആണ് അത് ഡിക്ലെയർ ചെയ്യുന്നത്. ഏഴാം തീയതി കാലത്ത് എങ്കിലും എവിടെ എങ്കിലും ഒരു നല്ല അച്ഛനും അമ്മയ്ക്കും അവൾ ജനിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രായവും എന്റെ ദേഹവിയോഗവുമെല്ലാം കറക്ട് കണക്കിൽ വരുമെങ്കിൽ ഒരു പക്ഷെ അവൾ പ്രസവിക്കുന്ന ഒരു മകൻ ആയിരിക്കും ഞാൻ. അല്ലെങ്കിൽ അവളുടെ മകന്റെയോ മകളുടെയോ കുഞ്ഞായി ഞാൻ ജനിക്കും. അങ്ങിനെ വന്നേക്കാം എന്ന് എനിക്ക് ഒരു ആഗ്രഹം.എന്റെ ഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏൽപ്പിച്ച് ഞാൻ എറണാകുളം വന്നിട്ട് തിരിച്ചു പോകുമ്പോൾ പിന്നെ എന്റെ മകൾ ഇല്ല. അവളിപ്പോൾ ഉണ്ടെങ്കിൽ 32 വയസ് ഉണ്ടായിരുന്നേനെ. ലക്ഷ്മിയുടെ ലോസ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഞാൻ മരിച്ച് പട്ടടയിൽ കൊണ്ടുവച്ചാലും ആ ചാരത്തിനു വരെ ആ വേദന ഉണ്ടാവും.
എന്റെ പ്രായം മാത്രം ആണ് എന്റെ ബാരിയർ. എനിക്ക് കുട്ടികളെ കണ്ടാൽ ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് പെൺകുട്ടികളെ, കുട്ടികളുടെ വളർച്ചയുടെ ഡിഫറന്റ് സ്റ്റേജസ് ഞാൻ കണ്ടത് അല്ലേ.അതിപ്പോൾ കൈക്കുഞ്ഞ് ആയാലും വലിയ കുട്ടികൾ ആയാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും. നമ്മുടെ സൊസൈറ്റി കണ്ടീഷൻസ് ഇപ്പോൾ അതിനു ഫേവറേബിൽ അല്ല” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.ശ്രേയസിനു ഭാഗ്യയെ കൈ പിടിച്ചു നൽകിയ ശേഷം അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് വിഡിയോയിൽ കാണാം. ഒപ്പം മകളെയും മരുമകനെയും നോക്കി ഹൃദയം നിറഞ്ഞ ഒരു ചിരിയും അദ്ദേഹം കൈമാറുന്നുണ്ട്. ആ ചിരിയിലുണ്ട് ആ മനുഷ്യന് പറയാനുള്ളത് എല്ലാം . ‘ഒരു അച്ഛന്റെ ആത്മസംതൃപ്തിയോടെയുള്ള ചിരി. പെണ്മക്കളെ ജീവനായി സ്നേഹിക്കുന്ന ഓരോ അച്ഛനും ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് ഉള്ളു നിറയും