ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. മുത്ത മകൾ സുനൈനയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.
“ഞാൻ ആദ്യം നിന്നെ കൈയ്യിൽ വാങ്ങിയ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. ആദ്യ സ്പർശനത്തിൽ തന്നെ നീ എന്റെ ഹൃദയം കവർന്നു. എന്റെ മൂത്തമകൾ. ഞാൻ അവളെ ആദ്യമായി സ്പർശിച്ച നിമിഷം എന്റെ കൈകളിലേക്ക് വന്നു ചേർന്ന നിമിഷം മുതൽ എൻ്റെ ഹൃദയം കവർന്ന പെൺകുട്ടിക്ക് ജന്മദിനാശംസകൾ.
നീ ആണ് എൻ്റെ എല്ലാം, വാക്കുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. സുനു മോൾക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു- ബഷീർ ബഷി കുറിച്ചപ്പോൾ മഷൂറാ പറഞ്ഞത് എന്റെ സുഹൃത്തും എന്റെ മോളും എന്റെ എല്ലാം എല്ലാം ആണ് നീ . എനിക്ക് നിന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ ആകില്ല. നീ എനിക്ക് നല്ലൊരു സുഹൃത്ത് കൂടിയാണെന്നും മഷൂറ പങ്കുവച്ചു.
ചെറിയ ഒരു കേക്ക് കട്ടിങ് മാത്രമാക്കി, എല്ലാം വലിയ രീതിയിൽ ആഘോഷിക്കുന്ന ബഷീറിന് ഇത് എന്തുപറ്റി എന്നുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്. അതേസമയം മഷൂറയുടെ ചെറിയമ്മ അടുത്തിടെ ആയിരുന്നു മരിച്ചത്, അതുകൊണ്ടുതന്നെ ആഘോഷം ഒഴിവാക്കിയതാകാം എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.
ബഷീർ ബഷിയെപ്പോലെ തന്നെ താരങ്ങളാണ് 3 മക്കളും. കുഞ്ഞി മക്കളും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. താരത്തിന്റെ വെബ് സീരീസായ കല്ലുമ്മക്കായയിലും സുനൈനയും സൈഗവും അഭിനേതാക്കളായിരുന്നു. ഇളയ മകൻ ഇബ്രുവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂ ട്യൂബർ ആണ്. അതും സിൽവർ പ്ളേ ബട്ടൺ സ്വന്തമാക്കിയ കുഞ്ഞു വ്ളോഗർ.