എന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്ന രണ്ട് പേര്‍ !!! മഷൂറയ്ക്കും ബഷിയ്ക്കും ആശംസയുമായി സുഹാന

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാര്‍ത്ഥി ആയിരുന്നു ബഷീര്‍ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ ബഷീര്‍ വളരെ പെട്ടന്നാണ് പ്രശസ്തി നേടിയെടുത്തത്. രണ്ടു ഭാര്യമാരുള്ള താരത്തിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.

യുട്യുബ് ചാനലിലൂടെയും താരങ്ങള്‍ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. നടന്റെ ആദ്യ ഭാര്യയുടെ പേര് സുഹാന എന്നാണ്. രണ്ടാമത്തെ ഭാര്യയുടെ പേര് മഷൂറ എന്നുമാണ്. ആദ്യ ഭാര്യയുടെ സമ്മത പ്രകാരമാണ് മഷൂറയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. രണ്ടും പ്രണയ വിവാഹം തന്നെയായിരുന്നു. ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുമുണ്ട്.

ഇപ്പോഴിതാ രണ്ടാമത്ത ഭാര്യയുടേയും ബഷീറിന്‌റെയും ചിത്രം പങ്കുവച്ചുകൊണ്ട് സുഹാന കുറിച്ച വരികളാ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മഷൂറയും ബഷിയുടെയും വിവാഹ വാര്ഷികം ആശംസിച്ചുകൊണ്ടുള്ള പോസ്റ്റാണ് സുഹാന പങ്കിട്ടത്. ഇരുവരേയും ജീവിതത്തില്‍ കിട്ടിയത് ഭാഗ്യമായി കാണുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയിമാറിയത്.

ഏതുഭാര്യയോടാണ് കൂടുതല്‍ ഇഷ്ടം എന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍ തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാള്‍ക്ക് കൂടുതല്‍ പ്രയോരിറ്റി ഒന്നും താന്‍ നല്‍കാറില്ലെന്നും. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങളുമാണ് ഉള്ളതെന്നും ബഷി പലപ്പോഴും പറഞ്ഞിട്ടുണ്ട്.