രണ്ടാമത് ഒന്ന്‌ കെട്ടണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു..ഒരുപാട്‌ ചിന്തിച്ച്‌ ഒടുവില്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി, സന്തോഷം പങ്കിട്ട് സുധീര്‍ സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. അടുത്തിടെ തനിക്ക് കാന്‍സര്‍ ബാധിച്ചതും പിന്നീട് നടത്തിയ പോരാട്ടങ്ങളുമൊക്കെ തുറന്ന് പറഞ്ഞ് സുധീര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ സന്തോഷത്തിൽ ഭാഗമാവുകയാണ് ആരാധകർ

വിവാഹജീവിതത്തിന്റെ 25 വർഷങ്ങൾ അതിമനോഹരമായി പൂർത്തിയാക്കിയിരിക്കുകയാണ് സുധീറും ഭാര്യ പ്രിയയും. സുധീർ തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഭാര്യയെ ഒന്ന് കൂടി മിന്നുകെട്ടിയ കഥയും താരം പങ്കുവച്ചു.

രണ്ടാമത് ഒന്ന്‌ കെട്ടണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു..ഒരുപാട്‌ ചിന്തിച്ച്‌ ഒടുവില്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി- എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു പോസ്റ്റിലൂടെയാണ് സന്തോഷം സുധീർ പങ്കിട്ടത്. കഴിഞ്ഞ 25 വര്‍ഷമായി എന്നെ സഹിച്ച്‌, എന്റെ കൊച്ചു കൊച്ചു ചുറ്റിക്കളികള്‍ ഒന്നും കണ്ടില്ലന്ന്‌ നടിച്ച്‌, എന്റെ താങ്ങും തണലുമായി നിന്ന ഇവളോളം വരില്ലമറ്റാരും എന്ന്‌ തിരിച്ചറിഞ്ഞു. അവസാനം ഒരു തീരുമാനത്തിൽ എത്തി.

ഒടുവില്‍ അവളെ തന്നെ ഒന്നൂടെ അങ്ങ്‌ കെട്ടി… അല്ലപിന്നെ…അനുഗ്രഹിക്കുക..
ആശിര്‍വദിക്കുക. (സംഭാവനകള്‍ Google Pay വഴിയും സ്വീകരിക്കുന്നതാണ്‌- തെല്ലൊരു തമാശയോടെ സുധീർ കുറിച്ചു. ഒട്ടനവധി ആരാധകരും താരങ്ങളും ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.