സുചിത്ര മോഹൻലാൽ ആദ്യമായി ഒരു അഭിമുഖത്തിൽ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചുമെല്ലാം സുചിത്ര സംസാരിച്ചു.
അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാലിനെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കള്ളം പറയാൻ അറിയാത്ത വ്യക്തിയാണ് മോഹൻലാൽ എന്നാണ് സുചിത്ര പറയുന്നത്. കള്ളം പറയാൻ ചേട്ടന് അറിയില്ല. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ ദേഷ്യപ്പെടുകയുമില്ല. പിന്നെ ഞാനായിരിക്കും അങ്ങോട്ട് പോയി വഴക്കുണ്ടാക്കുന്നത്.
ചേട്ടന്റെ സൈഡിൽ നിന്നും ദേഷ്യമെന്ന് പറയുന്നത് വരില്ല. അതുപോലെ ബോറടിക്കുന്നുവെന്ന് നമ്മൾ പോലും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ എന്താണീ ബോറടിക്കുന്നതെന്ന് ചോദിക്കും. അങ്ങനെ കുറേ ക്വാളിറ്റീസുണ്ട് എന്നാണ് സുചിത്ര പറഞ്ഞത്. മോഹൻലാൽ ഒരു ശാന്ത സ്വഭാവക്കാരനാണ് എന്നത് കുടുംബാംഗങ്ങൾ മാത്രമല്ല താരത്തെ അടുത്ത് പരിചയമുള്ളവരെല്ലാം പറയുന്ന കാര്യമാണ്.
ഒരു കാര്യത്തോടും താൽപര്യകുറവ് കാണിക്കാറില്ലെന്നും മോശം ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കുന്ന വ്യക്തിയാണെന്നും സഹപ്രവർത്തകർ അടക്കം പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹൻലാലിന്റെ അഭിനയവുമായി പ്രണവിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും സുചിത്ര ഇതേ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. എല്ലാ സിനിമയും നന്നായി സംഭവിക്കണമെന്നില്ലല്ലോ. ചിലത് നന്നാവും ചിലത് നന്നാവില്ല.
ഒരു അഭിനേതാവ് എന്ന നിലയിൽ ചേട്ടന്റെ കൂടെയാണ് എല്ലാവരും അവനെ താരതമ്യം ചെയ്യുന്നത്. അതൊരിക്കലും ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ചേട്ടൻ ആദ്യത്തെ സിനിമ ചെയ്യുന്നത് ഒരു നെഗറ്റീവ് വേഷമാണല്ലോ. അത് വളരെ കൺവിങ്ങായിരുന്നു. ഞാൻ ഉൾപ്പടെ ആർക്കും ഇഷ്ടമല്ലായിരുന്നു. എല്ലാവരും വെറുത്തിരുന്നു ആ കഥാപാത്രം.
കാരണം അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണം എന്നില്ലല്ലോ. കുട്ടികൾ നടക്കാൻ പഠിക്കുന്നത് വീണിട്ടാണല്ലോ. അതുപോലെയാണിതും എന്നായിരുന്നു താരപത്നിയുടെ മറുപടി. വർഷങ്ങൾക്കുശേഷം സിനിമയ്ക്ക് വേണ്ടി പ്രണവ് ഡബ്ബ് ചെയ്യുന്നതുകണ്ട് സുചിത്ര അത്ഭുതപ്പെട്ട് നോക്കിനിന്നതിനെ കുറിച്ച് വിനീത് തന്നെ പ്രമോഷനിടെ സംസാരിക്കവെ പറഞ്ഞിരുന്നു. മലയാളം എഴുതാൻ വശമില്ലാത്തയാളാണ് പ്രണവ് മോഹൻലാൽ.
മോഹൻലാൽ ശ്രീനിവാസൻ ജോഡികളുടെ ഒരു റീക്രിയേഷനായോ എന്ന ചോദ്യത്തിന്, അങ്ങനെ ഇല്ല, പക്ഷെ ഇവരുടെ കോംബോ പഴയ കാലം ഓർമ്മിപ്പിക്കും. കാരണം ധ്യാനിനെ കാണാൻ ശ്രീനിവാസനെ പോലെ ആണ് ചിലപ്പോൾ പ്രണവിന്റെ മാനറിസംസ് മോഹൻലാലിനെ പോലെയുമാണ്. അതുകൊണ്ട് അവരെ ഓർമ്മ വരുന്നത് സ്വാഭാവികമാണ്, സുചിത്ര അഭിപ്രായപ്പെട്ടു. പ്രണവ് ഇപ്പോൾ ഊട്ടിയിലാണ്. രണ്ട് ദിവസത്തിനുള്ളിലെത്തും. അപ്പോൾ സിനിമ കാണുമെന്നും സുചിത്ര കൂട്ടിച്ചേർത്തു.