നിറവയറുമായി ശ്രേയ ഘോഷാൽ:  ആശംസകളുമായി ആരാധകർ

ഒരു മലയാളി അല്ലെങ്കിൽ കൂടി മലയാളസിനിമയിലെ ഗാനങ്ങൾ മലയാളികളെക്കാൾ മനോഹരമായി പാടി ആരാധക ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ .ബംഗാളി ഗായികയായ ശ്രേയയ്ക്ക് മലയാള സിനിമ രംഗത്ത് നിരവധി ആരാധകരാണുള്ളത്. മലയാളത്തിലും അന്യഭാഷകളിലും ആയി ഇതിനോടകം നിരവധി ഗാനങ്ങൾ താരം പാടിയിട്ടുണ്ട്. ഗാനങ്ങളോടൊപ്പം നിരവധി അവാർഡുകളും ശ്രേയയെ തേടി എത്തിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു ഫീമെയിൽ വോയിസ് ശ്രേയയുടെ തന്നെയാണ് .സോഷ്യൽ മീഡിയയിൽ സജീവമായ ശ്രേയ ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്. അമ്മയാകാനൊരുങ്ങുന്നു എന്നാണ് താരം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. നിറവേറാനുള്ള ചിത്രവും ശ്രേയ പങ്കുവെച്ചു കഴിഞ്ഞു.ശ്രേയയുടെ കുറിപ്പും ചിത്രവും ഇതിനോടകം വൈറൽ ആണ്.

നിരവധിപേരാണ് കുറുപ്പിന് താഴെ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും താരം പാടിയിട്ടുണ്ട്..സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധ നേടുന്നത്.. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചു.ശ്രേയയ്ക്ക് ആ വർഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു