Social Media Discussion on Amrutha and Bala.

ദേഷ്യം മറന്ന് മകൾ പാപ്പു വരുമോ? ബാല ഒകെ അല്ലേ ഡോക്ടർ, എലിസബത്തിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ

കരൾ രോ​ഗത്തെത്തുടർന്ന് ബാല ആശുപത്രിയിലാണെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ബാലയുടെ വാർത്ത വന്നതിനു പിന്നാലെ നിറയെ ചോദ്യങ്ങൾ ആണ് ആരാധകർ യൂ ട്യൂബിലൂടെയും, ഫേസ്ബുക്കിലൂടെയും എലിസബത്തിനോട് ചോദിക്കുന്നത്. പാപ്പു വരുമോ, ബാല ഓകെ അല്ലേ ഡോക്ടർ? ബാല ഹോസ്പിറ്റലിൽ ആണെന്ന് കേൾക്കുന്നു..സീരിയസ് ആണെന്നു കേൾക്കുന്നു…ശരിയാണോ ? ശരിയാവല്ലെ എന്നും പ്രാർത്ഥിക്കുന്നു എന്നുള്ള കമന്റ്സും എലിസബത്തിന് ലഭിക്കുന്നുണ്ട്.

ഡോക്ടർ… പേർസണൽ കാര്യങ്ങൾ ചോദിക്കുന്നത് ഇഷ്ടപെടാത്ത ആളാ ഞാൻ. എങ്കിലും ബാല എന്ന വ്യക്തിയോടുള്ള ഇഷ്ടംകൊണ്ട് ചോദിക്കട്ടെ അദ്ദേഹത്തിന് സീരിയസ് ആയി അമൃത ഹോസ്പിറ്റലിൽ ആണെന്ന് ന്യൂസ്‌ കണ്ടു…ഡോക്ടർ അവിടെയുണ്ടോ? റിക്കവർ ആകില്ലേ? എന്തൊക്കെയോ ന്യൂസ്‌ വന്നു… പ്രാർത്ഥിക്കുന്നു. എന്നുള്ള കമന്റുകൾ കൊണ്ട് നിറയുകയാണ് ,കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാർത്തകൾ വന്നെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടർ ആണ്. അതിനും മുൻപേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടൻ പോലീസിൽ പരാതി നൽകിയിരുന്നു