നമ്മൾ ചിലരെ കുറിച്ച് ചിന്തിക്കുന്നതൊന്നും. ശെരിയാവണം എന്നില്ല!!! അഭിരാമി സുരേഷിനെ കുറിച്ച് ആരാധിക

അഭിരാമി സുരേഷിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ആരാധിക എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയയിലൂടെ അഭിരാമിയുടെ ആരാധികയായി മാറിയ യുവതി അഭിരാമിയുടെ ഹോട്ടലിൽ എത്തി അവിടെ വച്ച് ഒരുമിച്ചു കാണുകയും സന്തോഷ നിമിഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അഭിരാമിയെ കുറിച്ച് പറഞ്ഞ വരികളാണ് ശ്രദ്ധ നേടിയത്.”അഭിരാമിസുരേഷ്. നമ്മൾ ചിലരെ കുറിച്ച് ചിന്തിക്കുന്നതൊന്നും. ശെരിയാവണം എന്നില്ല അവരെ അടുത്തറിയുമ്പോൾ എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും തോന്നിപോകും. അതുപോലെ ആണ് അഭി. എന്നെ ചേച്ചി എന്നുള്ള വിളി”- എന്നായിരുന്നു ആരാധിക കുറിച്ചത് ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

അമൃത സുരേഷിനൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ അഭിരാമി സജീവമായിരുന്നു. ഈ അടുത്തകാലത്താണ് താരം ബിസിനസിലേക്ക് തിരിഞ്ഞത്. എറണാകുളം ഒക്ടോപ്പിയ കഫെ എന്ന പേരിൽ ഒരു റസ്റ്റോറൻറ് അഭിരാമിക്ക് സ്വന്തമായിടുണ്ട്. ബിസിനസും സംഗീത ജീവിതവും ഒക്കെയായി  തിരക്കിലാണ്. യൂട്യൂബ് ചാനലിലൂടെയും ഇടയ്ക്ക് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്