ശ്രേയസിനെ മൈൻഡ് ചെയ്യാതെ ഭാ​ഗ്യ ഫോൺ ചെയ്ത് നടക്കുന്നു, തടി വല്ലാണ്ട് കൂടുതൽ ആണ്, താരപുത്രിക്ക് വിമർശനം, അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, പിന്തുണയുമായി സോഷ്യൽ ലോകം

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല, ആരെയെങ്കിലും അവ​ഗണിച്ചോ?, പരസ്പരം കണ്ടിട്ടും മിണ്ടാത്തവർ ഉണ്ടോ? തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട് എത്തുന്ന വീഡിയോകളിൽ നിന്നും ഊഹിച്ച് കഥയുണ്ടാക്കലാണ് ഇപ്പോഴത്തെ മെയിൻ ‍ട്രെന്റ്. അതിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ ന‍ൽകുന്ന കാര്യമാണ് താരങ്ങളുടെ വസ്ത്രധാരണം. എന്ത് ധരിക്കണം എങ്ങിനെ ധരിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടേയും താൽപര്യമാണെങ്കിലും സോഷ്യൽ മീഡിയ അതങ്ങോട്ട് സമ്മതിച്ചു തരില്ല. അത്തരത്തിൽ കഴിഞ്ഞ മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ സുരേഷ് ​ഗോപിയുടെ മകളായ ഭാ​ഗ്യ സുരേഷും ഭർത്താവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്.

വിവാഹ റിസപ്‌ഷനിൽ എത്തിയ ഭാഗ്യയുടെയും ശ്രേയസിനെയും മാധ്യമങ്ങൾ വളഞ്ഞ വീഡിയോയും വൈറലായിരുന്നു. എങ്ങനെയുണ്ട് വിവാഹ ശേഷം ഉള്ള ജീവിതം എന്ന് ചോദിക്കുമ്പോൾ ഭാഗ്യ നൽകിയ മറുപടിയൊക്കെ ഏറെ ശ്രദ്ധേയം ആയിരുന്നു. ജീവിതം എങ്ങനെ പോകുന്നു എന്ന ക്ളീഷേ ചോദ്യത്തിന് ഇങ്ങനെ സന്തോഷത്തോടെ പോകുന്നു എന്നാണ് ഭാഗ്യ മറുപടി നൽകിയത്. പുതിയ തുടക്കം എന്തെങ്കിലും ഉണ്ടായോ എന്ന് ചോദിക്കുമ്പോൾ അത് ഉണ്ടായാൽ നിങ്ങൾ അറിയില്ലേ, പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് ഭാഗ്യ പറഞ്ഞത്.

എന്നാൽ താരത്തിന് എതിരെ കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്കും നടന്നിരുന്നു. ശ്രേയസിനെ മൈൻഡ് ചെയ്യാതെ ഫോൺ ചെയ്തു ഭാഗ്യ പോകുന്നുവെന്നും, ഭാഗ്യക്ക് തടി കൂടുതൽ അല്ലെ എന്നുള്ള സംശയങ്ങൾ ആണ് സദാചാര വാദികൾ ഉന്നയിച്ചത്. എന്നാൽ അവർ സന്തോഷത്തോടെ ജീവിക്കുന്നതിന് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്. വര്ഷങ്ങളായി അവർ സുഹൃത്തുക്കളാണ്, എന്നിട്ടായിരുന്നു വിവാഹം; അവർ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാണ് ആരാധകർ കമന്റുകൾ പങ്കിട്ടുകുറിച്ചത്.

പിജി ചെയ്യാൻ വേണ്ടി കാനഡയിലേക്ക് പോകാൻ ഇരിക്കുകയാണ് ഭാഗ്യ അതിനു മുൻപേ തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല വിവാഹ ശേഷം ആദ്യം ഭാഗ്യ പോകും പിന്നാലെ അവനും പോകും എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അങ്ങനെ എങ്കിലും ശ്രീയാസിനെ കാനഡയിലേക്ക് കൊണ്ടുപോവുക ഭാഗ്യ ആകും എന്നാണ് സൂചന.