റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്. അമൃത ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറുന്നത് പിന്നീട് പ്രശസ്തമായ പല റിയാലിറ്റി ഷോകളിലൂടെയും ഭാഗമായി. അതിനുശേഷം അവതാരികയായി ഇപ്പോൾ യൂട്യൂബ് ചാനലിൽ ഉൾപ്പെടെ സജീവമായി പ്രവർത്തിച്ച. മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറായി മാളവിക മാറിക്കൊണ്ടിരിക്കുകയാണ്.
വിഷു സമയത്ത് മാളവിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ പല സംശയങ്ങളുമായി ആരാധകർ എത്തിയിരിക്കുകയാണ്.വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ മാളവിക അമ്മയാകാൻ തയ്യാറെടുക്കുകയാണോ എന്നായിരുന്നു ആരാധകരുടെ സംശയം. വിഷു സമയത്ത് മാളവിക കൈനീട്ടം കൊടുക്കുന്നതും പലരുടെ പക്കൽ നിന്ന് കൈനീട്ടം വാങ്ങുമ്പോഴുള്ള അവരുടെ ആശംസകളും ഒക്കെ കേട്ടാണ് ആരാധകർക്ക് സംശയം തോന്നിയത്.എന്നാൽ താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നൽകിയിട്ടുമില്ല.
നായിക നായകൻ റിയാലിറ്റി ഷോയിലെ തേജസ് ആണ് മാളവികയെ വിവാഹം ചെയ്തത്. ഇരുവരും ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നതും അടുക്കുന്നതും. അതിനുശേഷം ആണ് വിവാഹത്തിലേക്ക് എത്തുന്നത് ഇരുവരുടെയും വിവാഹം ആർഭാട രീതിയിൽ ആയിരുന്നു നടന്നത്