8 വർഷത്തെ പ്രണയ സാഫല്യം, മഞ്ച് സ്റ്റാർ സിങ്ങർ താരം ആതിര മുരളി വിവാഹിതയായി, ഈ കൊച്ചിന് വിവാഹ പ്രായമായോയെന്ന് സോഷ്യൽ മീഡിയ

റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് വന്ന ഷോയാണ് മഞ്ച് സ്റ്റാർ സിംഗർ. 5-14 വയസ്സിനുമിടയിലുള്ള കുട്ടി ​ഗായകരാണ് ഇതിൽ മാറ്റുരക്കാനെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര മുരളി. ഫൈനൽ വരെയെത്തിയ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. എട്ടു വർഷത്തെ പ്രണയത്തിനുശേഷം താരം വിവാഹിതയായിരിക്കുകയാണ്.

സംഗീത ഉപകരണങ്ങളിൽ വിദഗ്ദനായ ജയേഷാണ് വരൻ. ഗിറ്റാറും വീണയുമെല്ലാം അനായാസം വായിക്കാൻ ഇരുവർക്കും അറിയാം. സംഗീത ലോകത്തിൽ നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവായിരിക്കുകയാണ്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.

ഈ കുട്ടി ഇത്രയും വലുതായോ എന്ത് പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നത് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. സം​ഗീത കുടുംബത്തിൽ തന്നെയാണ് അതാരയുടെ ജനനനം. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞർ ആണ്. വള്ളിക്കെട്ട്’ എന്ന മലയാള സിനിമയിലൂടെ ആതിര പിന്നിണി ​ഗാനരം​ഗത്തേക്കും പ്രവേശിട്ടുണ്ട്. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്.