മേക്കപ്പിനായി സമയം ചെലവഴിക്കാറില്ല ! സൗന്ദര്യ രഹസ്യം വെളിപ്പെടുത്ത് ശിവദ

മലയാളസിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. താരം ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിവാഹതയായ ശിവദയ്ക്ക് ഒരു മകള്‍ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.

പ്രസവ ശേഷം ചെയ്ത ശരീര സംരക്ഷണത്തെക്കുറിച്ചാണ് നടി പങ്കുവച്ചത്. വയറിലെ സ്ട്രച്ച് മാര്‍ക്ക് മാറ്റാനായി അമ്മൂമ്മ നല്‍കിയ എണ്ണയായിരുന്നു ഉപയോഗിച്ചതെന്നും താരം കുറിച്ചു. ഷൂട്ടോ, ഫോട്ടോ ഷൂട്ടോ എന്തായാലും മേക്കപ്പിനായി അധിക സമയം ചെലവഴിക്കാറില്ല എന്നാണ് ശിവദ പറയുന്നത്. ഇനി ചിലപ്പോള്‍ സമയംകൂടിപോയാല്‍ മാക്‌സിമം അരമണിക്കൂര്‍ മാത്രമെ എടുക്കൂ എന്നും മേക്കപ്പിനായി സമയം മാറ്റി വയ്ക്കാന്‍ തനിക്കു ക്ഷമയില്ലെന്നും നടി പറയുന്നു.

പ്രസവ ശേഷം വയറില്‍ പച്ച വെളിച്ചെണ്ണ മാത്രം പുരട്ടിയാല്‍ മതി എന്ന് മുത്തശ്ശി പറഞ്ഞത് അനുസരിച്ചു.അവസാനമാസത്തിലാണ് കുറച്ചു സ്‌ട്രെച്ച് മാര്‍ക്കുകള്‍ വന്നതെന്നും എന്തായാലും വെളിച്ചെണ്ണ തന്നെയാണ് നല്ല മാര്‍ഗമെന്നും താരം പറഞ്ഞു.ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാറുണ്ടെന്നും ഇഷ്ടം തോന്നുന്നതൊക്കെ കഴിക്കുമെന്നും ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്. കോവിഡ് കാലമായതിനാല്‍ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതി ഇല്ലെന്നും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രിയമെന്നും താരം പറയുന്നു.