ഗോസിപ്പിന് ബൈ ബൈ !!! പൗര്‍ണമി തിങ്കളിലെ വിഷ്ണു വിവാഹിതനാകുന്നു

ജനപ്രിയ പരമ്പരയായ പൗര്‍ണമി തിങ്കളിലെ പ്രേമായെത്തി പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന വിഷ്ണു വിവാഹിതനാകുന്നു. സോഷ്യല്‍മീഡിയയിലൂടെ അടുത്തിടെയാണ് താരം വിവാഹവാര്‍ത്ത പുറത്ത് വിട്ടത്. ചിത്രങ്ങളെല്ലാം വൈറല്‍ആയി മാറികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ മിക്ക ചാനലുകളിലെ പരമ്പരകളിലും വിഷ്ണു ഭാഗമായിട്ടുണ്ട്. പക്ഷെ പൗര്‍ണ്ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് കൂടുതല്‍ ആരാധകരെ വിഷ്ണുവിന് ലഭിച്ചത്.

പരമ്പരയിലെ പ്രേം എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആരാധകരെ നേടിയെടുത്തത്. സീരിയലിലെ  വിഷ്ണു- ഗൗരി ജോഡികളുടെ കോമ്പിനേഷന്‍ പ്രേമി എന്നാണ് ചെല്ലപ്പേരിട്ട് പ്രേക്ഷകര്‍ വിളിച്ചത്. സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് താരം തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ  വാര്‍ത്ത
അറിയിച്ചത്. മിനിസ്‌ക്രീന്‍ താരങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സര്‍പ്രൈസിന് സോറി, എന്‍ഗേജ്മെന്റ് കഴിഞ്ഞു,ചില കാര്യങ്ങള്‍ ഉടനെ എത്തും എന്ന ടാഗുകളാണ് താരംപോസ്റ്റിന് നല്കിയത്.

ജീവിത സഖിയായി എത്തുന്നത് കാവ്യ ആണ്. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സന്തോഷ വാര്‍ത്ത പങ്കിട്ട ശേഷം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നായിക ഗൗരിയും വിഷ്ണുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയിരുന്നു. പോസ്റ്റിന് താഴെ ബൈ ബൈ ഗോസ്സിപ്‌സ് എന്നാണ് ഗൗരി എഴുതിയത്. പലപ്പോഴും സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് ഇരുവരും പ്രണയത്തിലാണെന്ന് തെറ്റിധരിച്ചിരുന്നു. അത് അവസാനിച്ചുവെന്നും ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.