തമിഴ് ടെലിവിഷന്‍ ലോകത്ത് ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയാണ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേര്‍പിരിയലും. പ്രണയിച്ച് വിവാഹിതരായ ഇവർ വെറും പതിനഞ്ച് ദിവസം മാത്രമാണ് ഭാര്യാ-ഭർത്താക്കന്മാർ ആയി ജീവിച്ചത്. ഇതിന് പിന്നാലെ വിഷ്ണുകാന്തിനെതിരെ സംയുക്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പിന്നാലെ സംയുക്തയെ കുറ്റപ്പെടുത്തി വിഷ്ണുവും രംഗത്തെത്തി. തമിഴ് മിനിസ്‌ക്രീന്‍ ജോഡികളായ വിഷ്ണുകാന്തിനും സംയുക്തയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടേയും വിവാഹവും വേര്‍പിരിയലും വളരെ പെട്ടെന്നായിരുന്നു.
സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തില്‍ ആയ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒരു മാസം പിന്നിടും മുമ്ബേ വേര്‍പിരിയുകയായിരുന്നു. ഇരുവരുടേയും വിവാഹ മോചനക്കേസ് ഇപ്പോള്‍ നടക്കുകയാണ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും നവ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുയാണ് ഇവരുടെ വിഷയം.
പിരിഞ്ഞതിന് ശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് എത്തിയതാണ് സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരമായത്. വേറെയും ബന്ധങ്ങള്‍ സംയുക്തയ്ക്ക് ഉണ്ടെന്നും പരിധിവിട്ട ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹ ശേഷം സംയുക്ത പുറത്തെടുത്തത് എന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേത് എന്ന തരത്തില്‍ ചില ഫോണ്‍ കോള്‍ ശബ്ദ രേഖകളും വിഷ്ണുകാന്ത് പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് സംയുക്ത വിഷ്ണുകാന്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്…