‘യോഗ ദിനത്തിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ‘സംയുക്ത വർമ്മ’..!!!

ഇന്ന് ലോകം മുഴുവൻ യോഗ ദിനമായി ആചരിക്കുകയാണ്‌.ഇന്ത്യയിൽ നിന്നുമാണ് യോഗയുടെ തുടക്കം ഇന്നിപ്പോൾ ലോകം മുഴുവൻ യോഗ പരിശീലിക്കുകയും അഭ്യസിക്കുന്നുമുണ്ട് .

ഈ ദിവസം ഇപ്പോൾ ഇതാ ഒരുപാട് പ്രമുഖരും സിനിമ താരങ്ങളും യോഗ ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിരിക്കുകയാണ്.ഒട്ടുമിക്ക എല്ലാ താരങ്ങളും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മലയാളി നടിയായ സംയുക്ത വർമ്മയുടെ യോഗ ചിത്രങ്ങൾ.

ഒരുപക്ഷെ മലയാള സിനിമയിൽ യോഗ ഇത്രയധികം പരിശീലിക്കുന്ന വേറെയൊരു താരമുണ്ടോ എന്നത് സംശയമാണ്.ഒരുപാട് കാലമായി താരം യോഗ അഭ്യസിക്കുന്നുണ്ട്.താരത്തിന്റെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.യോഗയിൽ ഒരുപാട് അവാർഡുകളായും സംയുക്ത നേടിയിട്ടുണ്ട്.ഇപ്പോൾ ഇതാ താരം പോസ്റ്റാക്കിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്.യോഗ ചെയ്യുന്നതിലൂടെയാണ് താരം തന്റെ സൗന്ദര്യവും ശരീരവും സംരക്ഷിക്കുന്നത്.

ഒരുകാലത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.വീണ്ടും ചില വീട്ട് വിശേഷം എന്ന സിനിമയിലൂടെയാണ് താരം മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ടും മലയാള സിനിമയിൽ തിളങ്ങുവാനും താരത്തിന് സാധിച്ചിരുന്നു.നടൻ ബിജുമേനോനെയാണ് താരം വിവാഹം കഴിച്ചത്.വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും പിന്മാറുന്നത്.

അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിലും പൊതുവേദികളിലും താരം സജീവമാകാറുണ്ട്.ഈ പ്രായത്തിലും ആ പഴയ സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം.ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാവാറുണ്ട്.ഇപ്പോൾ ഇതാ താരത്തിന്റെ യോഗ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വൈറലായ ചിത്രങ്ങൾ കാണാം.