തെലുങ്കിൽ മേക്കപ്പ് കൂടുതലാണ്,  മലയാളത്തിൽ അങ്ങനെയല്ല, ചിലപ്പോൾ പൊരുത്തപ്പെടാൻ  പറ്റാറില്ല!!  സംയുക്ത മേനോൻ

മോളിവുഡിൽ നിന്ന് ടോളിവുഡിലേക്ക് വന്ന് സംയുക്ത മേനോൻ ആരാധകഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്തായി താരം നിരവധി ചിത്രങ്ങളിലൂടെ ഭാഗമാവുകയും ചെയ്തു.

ഭീംല നായക്’ എന്ന ചിത്രത്തിലൂടെയാണ് നടി സംയുക്ത അരങ്ങേറ്റം തെന്നിന്ത്യൻ സിനിമ ലോകത്തേക്ക് കുറിച്ചത്. ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ടാണ് തനിക്ക് ആ ഇൻഡസ്റ്ററിയുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നത് എന്നാണ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത് . ഈ തുറന്നു പറച്ചിൽ ചിലപ്പോൾ ചിലർക്ക് വിഡ്ഢിത്തമായി തോന്നിയേക്കാം എന്നും നടി ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംയുക്ത കൂട്ടിച്ചേർത്തു.

‘ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് പലപ്പോഴും അഭിനയിച്ച പല ഇൻഡസ്റ്ററിയുമായി പൊരുത്തപ്പെടാൻ എനിക്ക് സാധിക്കാതെ വന്നത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ തനിക് അത് വളരെ ബുദ്ധിമുട്ടായി ചിലപ്പോൾ അനുഭവപ്പെടാറുണ്ട്. മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നു’ണ്ടെന്നും സംയുക്ത അഭിമുഖത്തിലൂടെ പറഞ്ഞു.

മലയാള സിനിമകളിൽ കുറച്ചു കൂടെ സ്വതന്ത്രമായി വർക്ക് എനിക്ക് സാധിച്ചിട്ടുണ്ട് എന്നാൽ പലപ്പോഴും തോന്നിയിട്ടുള്ള മറ്റൊരു കാര്യം തെലുങ്കിൽ സ്‌ക്രീനിൽ നമ്മൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം എന്നതാണ്   അവരുടെ രീതി എന്നും സംയുക്ത കൂട്ടിച്ചേർത്തു.