സച്ചിനെതിരെ അയൽക്കാരന്റെ പരാതി സംഭവം ഇങ്ങനെ

ഒരുകാലത്ത് വലിയതോതിൽ തന്നെ ക്രിക്കറ്റ് ലോകത്തെ തന്റേതായ തരംഗം സൃഷ്ടിച്ച കലാകാരനായിരുന്നു സച്ചിൻ കളത്തിനകത്തും പുറത്തും ഇപ്പോഴും മാന്യമായ പെരുമാറ്റത്തിന്റെ പേരിലാണ് അദ്ദേഹം പലരുടെയും പ്രശംസ പിടിച്ചു പറ്റിയത് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തന്നെ അയൽക്കാരൻ മാന്ത്രികയിലുള്ള സച്ചിന്റെ വീട്ടിൽ നിന്ന് രാത്രികാലങ്ങളിൽ അസഹനീയമായ തരത്തിലുള്ള ഒച്ചപ്പാടുകൾ ഉണ്ടാകുന്നു എന്നതാണ് ദിലീപ് എന്ന അദ്ദേഹത്തിന്റെ അയൽക്കാരന്റെ പരാതി സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്

രാത്രികാലങ്ങളിൽ സച്ചിന്റെ വീടിനു മുന്നിൽ സിമന്റ് കുഴക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നു എന്നും ഇതിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന പരാതി . ആ സമയത്ത് ഈ യന്ത്രം പ്രവർത്തിപ്പിക്കുന്നതാണ് ബുദ്ധിമുട്ട് എന്നും മാന്യമായ സമയത്ത് പ്രവർത്തിപ്പിക്കാൻ സച്ചിൻ ഇടപെട്ട് തന്നെ നിർദേശിക്കണമെന്നും ഇദ്ദേഹം പറയുന്നുണ്ട് പ്രിയപ്പെട്ട സച്ചിൻ രാത്രി 9 മണിയായിരുന്നപ്പോൾ ബാന്ദ്രയിലെ വീടിനുമുന്നിൽ സിമന്റ് മിക്സർ പ്രവർത്തിക്കുകയാണ് അത് വലിയ ശബ്ദം ഉണ്ടാക്കുന്നു എന്നുമാണ് പറയുന്നത് പണിക്കാരുടെ ന്യായമായി സമയത്ത് ജോലി ചെയ്യാൻ പറയാമോ എന്നും ചോദിക്കുന്നുണ്ട്

ഇതിനെതിരെ സച്ചിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാൽ അദ്ദേഹത്തിന്റെ ആരാധകർ ഇതിനെതിരെ പ്രതികരിക്കുകയാണ് ചെയ്തിരിക്കുന്നത് വലിയ ആളാവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കേസുമായി എത്തിയിരിക്കുന്നത് എന്നും എന്താണ് ആഗ്രഹിക്കുന്നത് പബ്ലിക് ഇമേജ് ആണോ എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട് അതേസമയം ഇതിന് ഇതുവരെയും മറുപടിയുമായി സച്ചിൻ എത്തിയിട്ടില്ല സച്ചിന്റെ പ്രതികരണത്തിനു വേണ്ടിയാണ് പ്രേക്ഷകരെല്ലാവരും കാത്തിരിക്കുന്നത് സച്ചിൻ എതിരെയുള്ള ഈ പരാതി രസകരമായ രീതിയിലും ആളുകൾ സംസാരിക്കുന്നുണ്ട്. അതേസമയം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണമായും മാറ്റണമെന്നും സച്ചിനെ പോലെയുള്ള ഒരു വ്യക്തി ഇതിനൊന്നും മുൻതൂക്കം നൽകരുത് എന്നും സാധാരണക്കാർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട് എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു നിരവധി ആളുകളാണ് വ്യത്യസ്തമായ അഭിപ്രായങ്ങളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് കൂടുതലാളുകളും സച്ചിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്