rimi tomy

പ്രായം 40, റിമി ടോമിക്ക് പ്രായം കൂടുംന്തോറും സൗന്ദര്യം വർധിക്കുന്നെന്ന് ആരാധകർ ഒപ്പം ആശംസയും

റിമി ടോമി എന്ന ഗായിക ആരാണ് മലയാളിക്ക് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെ ഒരംഗം എന്ന് മിക്കവരും പറയും. കാരണം വര്ഷങ്ങളായി പ്രേക്ഷക മനസ്സുകളിലും, സ്വീകരണമുറികളിലും റിമി നിറയാൻ തുടങ്ങിയിട്ട്. അവതാരക ആയും, ഗായികയായും അഭിനേത്രിയായും, എന്തിനു അധികം പറയുന്നു മാതൃകയാക്കാൻ പോകുന്ന ഒരു വ്യക്തി അതാണ് റിമി ടോമി പ്രേക്ഷകർക്ക്.

ചിരിച്ചു കൊണ്ട് മാത്രമേ നമ്മൾ റിമിയെ കണ്ടിട്ടുള്ളൂ. ഉള്ളിൽ വലിയൊരു കടൽ ഇരമ്പുമ്പോഴും പോസിറ്റിവിറ്റിയുടെ ഒരു തരിമ്പ് എവിടെയെങ്കിലും തേടുന്ന ആളാണ് റിമിയെന്നു പ്രിയപ്പെട്ടവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുഹൃത് ബന്ധത്തിനും കുടുംബത്തിനിനും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന റിമി 40 ലേക്ക് കടന്നു

ചിട്ടയായ വ്യായാമം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരെയും അതിശയിപ്പിക്കുന്ന മേക്കോവറിലൂടെ ഞെട്ടിക്കുന്ന റിമിക്ക് ഇന്ന് ജന്മദിനം 1983 സെപ്റ്റംബർ 22നാണ് ജനിച്ചത്.

സുഹൃത്തുക്കളും ആരാധകരും കുടുംബക്കാരുമടക്കം നിരവധി ആളുകളാണ് താരത്തിന് ആശംസ നേരുന്നത്. വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വഭാവത്തെയും കൂടിയാണെന്ന് റിമി ടോമി പറയാറുണ്ട്. കഠിനാധ്വാനം തന്നെയാണ് പ്രായത്തിലെ പിന്നിലാക്കിയ റിമി ടോമിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.