സംഗീതാ സ്വാധകരുടെ പ്രിയ ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങിയ ഉടനെ നിരവധി സബ്സ്ക്രൈ ബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.
എന്നാൽ ജീവിതത്തിൽ എപ്പോഴും സങ്കടപ്പെടുത്തുന്ന ഒരോർമ്മയെ കുറിച്ച് സംസാരിക്കുന്ന റിമിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓർമകളിൽ വിങ്ങുകയാണ് റിമി.
“ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോൺകോൾ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളാണ്, പെട്ടെന്നൊരു കാളിലൂടെ ആ ആൾ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്. ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞുവന്നപ്പോൾ ഒരു കോൾ. മമ്മിയുടെ ഫോണിൽ നിന്നാണ്, ‘പപ്പ ആശുപത്രിയിൽ ആണെന്ന്’. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല, അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. ‘പപ്പ, ഹീ ഈസ് നോ മോർ’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാൻ പോലും പറ്റിയില്ല. ഞാൻ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു,” റിമി പറയുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.