കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ രേണു. സുധിയോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ രേണു പങ്കുവെച്ചു. നിരവധിയാളുകളാണ് രേണുവിൻ്റെ പോസ്റ്റുകൾക്ക് കമെൻ്റുമായി എത്തുന്നത്. സുധിയുടെ വേർപാട് ഒരു നോവായി എന്നും നിലനിൽക്കുമെന്ന് ആളുകൾ കുറിച്ചു.
‘മുറി മുഴുവൻ മുല്ലപ്പൂവിൻ്റെ മണമായിരുന്നു, അറിയാം വന്നെന്ന്. പിറന്നാൾ ആശംസകൾ സുധിച്ചേട്ടാ. നിങ്ങളെ ഞാൻ മിസ് ചെയ്യുന്നു, സ്നേഹിക്കുന്നു’, രേണു കുറിച്ചു.
2023 ജൂൺ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം സുധി മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നാണ് രേണു പറഞ്ഞത്. ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ വിവാഹം ഇല്ലെന്നും രേണു പറഞ്ഞിരുന്നു. സുധി മരിച്ച് ഒരു വർഷം കഴിയും മുൻപ് താൻ വേറെ കെട്ടും, മൂത്ത മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നൊക്കെുള്ള നെഗറ്റീന് കമന്റുകളൊക്കെ കണ്ടിട്ടുണ്ടെന്നും എല്ലാവരോടും ഒന്നേ പറയാനുള്ളൂ താൻ വേറെ കല്യാണം കഴിക്കില്ല, കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.