സമൂഹ മാധ്യമങ്ങളില്‍ സജീവമായി നില്ക്കുന്ന തെന്നിന്ത്യന്‍ നടി റേബ മോണിക്ക ജോണിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നത്. താരത്തിന്റെ ഇരുപത്തി ഏഴാമത്തെ ജന്മ ദിനത്തിന്റെ നിറവിലാണ് സോഷ്യല്‍മീഡിയയില്‍ നടി ചിത്രങ്ങള്ല പങ്കുവെച്ചിരിക്കുന്നത്. താരം ചിത്രത്തോടൊപ്പം പങ്കുവെച്ച് അടിക്കുറിപ്പും രസകരമാണ്.
27 വയസ്സിലും ഞാന്‍ സ്വര്‍ണത്തെ പോലെ വിസ്മയമല്ലേ? എന്നായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട താരം ചിത്രത്തിനൊപ്പം കുറിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഡ്രസ്സില്‍ സുന്ദരിയായാണ് നടിയുള്ളത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
തമിഴകത്ത് ഒരൊറ്റ ചിത്രം കൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് റെബ മോണിക്ക ജോണ്‍, വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ച് ശ്രദ്ധ നേടിയത്. ബിഗില്‍ ഗേളായി സിങ്കപ്പെണ്ണായി എത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ബിഗിലിന് ശേഷം നടി അഭിനയിച്ച മലയാള ചിത്രമാണ് ഫോറന്‍സിക്.
ചിത്രത്തില്‍ ടോവിനോയായിരുന്നു നായകനായി എത്തിയത്.ദുബായ് സ്വദേശിയായ ജോമോന് ജോസഫുമൊത്ത് നടിയുടം വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ാരത്തിന്റെ വരന്, താരത്തിനെ പ്രപ്പോസ് ചെയ്ത കാര്യം ജോമോനാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്, താരം സമ്മതം മൂളിയെന്നും ജോമോന് പറയുന്നു. നടിയുടെ പിറന്നാള്‍ ആഘോഷത്തിനിടക്കാണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞതെന്നും അറിയിച്ചു. മാത്രമല്ല നിരവധി പേരാണ് താരത്തിന ആശംസകളുമായി എത്തിയിരിക്കുന്നത്.