സുരേഷേട്ടൻ ജയിച്ചത് നല്ല മനുഷ്യനായതുകൊണ്ട്, രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത് എങ്കിൽ കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? പിഷാരടി

തൃശൂരിൽ സുരേഷ് ഗോപി ഗംഭീരമായി വിജയിച്ചത് അദ്ദേഹം നല്ല മനുഷ്യനും നേതാവും ആയതുകൊണ്ടാണെന്ന് തുറന്നു പറഞ്ഞു രമേഷ് പിഷാരടി രംഗത്ത്‌ എത്തുകയാണ്. രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്’എന്നും പിഷാരടി പറയുകയാണ് ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലെന്നു കേരളത്തിൽ ബിജെപി നേടിയ വിജയം സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്. പാർട്ടി പറയുന്ന ആശയധാരകൾ അതിലുള്ള എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ അമ്പലത്തിൽ പോകുന്നത് പിഷാരടി പറയുന്നു.

പിഷാരടിയുടെ വാക്കുകള്‍

‘സുരേഷേട്ടൻ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളിൽ ഞാൻ കണ്ടു, ‘നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്’. അപ്പോൾ പറയും വ്യക്തിയാണെങ്കിൽ, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടി ഏതാണെന്ന് നോക്കൂ എന്ന്. ആ പറയുന്നത് വലിയൊരു പ്രശ്നമുള്ള സ്റ്റേറ്റ്മെന്റ് ആണ്. എന്തുകൊണ്ടാണ് ഇസ്‍ലാം മതവിശ്വാസികൾക്ക് എല്ലാ ഇസ്‍ലാം വിശ്വാസികളും തീവ്രവാദികൾ അല്ല എന്നു പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് എല്ലാ ഹിന്ദു വിശ്വാസികൾക്കും സംഘി അല്ല എന്നു പറയേണ്ടി വരുന്നത് ’

അതേസമയം, സംസ്ഥാനത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആയ എയിംസ് കൊണ്ട് വരാനുള്ള നീക്കമാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തുന്നത്.മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് ആണ് അദ്ദേഹം പറയുന്നത്.പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും കൂട്ടിച്ചേർത്തു. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നിലവിൽ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാൽ എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രദേശവാസികൾ വൻ തോതിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുന്നു. കേന്ദ്ര പ്രഖ്യാപനം ഉണ്ടായാല്‍ സ്ഥാപനം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കിനാലൂരിലല്‍ കാമ്പസ് ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.

ഇവിടെ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും അതോടൊപ്പം സ്വകാര്യ ഭൂമി അക്വയര്‍ ചെയ്യാനുമാണു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ മുന്നേറിക്കഴിഞ്ഞു.

കേരളത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലാണെന്ന് കേന്ദ്രം പറയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ അടക്കം നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് മുന്‍പില്‍ കേരളം നിര്‍ദേശിച്ചത്. ഒടുവില്‍ കിനാലൂര്‍ തന്നെയാണു കേരളം താല്‍പര്യപ്പെടുന്നത്. കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. എയിംസ് ലഭിച്ചാല്‍ അതിനൊത്തുള്ള വികസനക്കുതിപ്പിനായി കാത്തിരിക്കുകയാണ് ബാലുശ്ശേരി മണ്ഡലമാകെയും.

കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. എന്നാല്‍ കൈയ്യെത്താ ദുരത്ത് പ്രഖ്യാപനം അകന്നു പോവുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണു കേരളം. 2024 ല്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം അതിന്റെ തുടര്‍നടപടികളിലേക്കു പോയ സാഹചര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുകയാണ് കേരളം.

കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള എം പി മാരും എയിംസ് അനുവദിക്കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയാല്‍ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിനുള്ള അംഗീകാരമാകും.