ഐറ്റം ഡാൻസ് ആണെങ്കിൽ സൂം ചെയ്ത് വയറും കയ്യുമെല്ലാം കാണിക്കുന്നത് ശരിയല്ല : രജിഷ വിജയൻ

അവതാരികയായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളത്തിലും അന്യഭാഷകളിലും  സാന്നിധ്യമറിയിച്ച താരമാണ് രജിഷ വിജയൻ. തമിഴിൽ നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച രജീഷ ഇപ്പോൾ സൗത്ത് ഇന്ത്യയിലെയും തെന്നിന്ത്യയിലെയും മികച്ച നടിമാരിൽ ഒരാളാണ്. സിനിമകളിലെ ഗ്ലാമറസ് റോളുകൾ കുറിച്ച് ഐറ്റംഡാൻസ് നമ്പറിനെ കുറിച്ചു താരം ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്

ഒരിക്കലും സിനിമയിൽഗ്ലാമറസ് റോളുകള്‍ ചെയ്യില്ല ഒരു പ്രത്യേക വേഷം ധരിക്കില്ലെന്നൊന്നും താൻ പറയുന്നില്ല. എന്നെ കണ്ടാല്‍ വള്‍ഗര്‍ അല്ലാത്ത രീതിയില്‍ എന്റെ ശരീരത്തിന് യോജിക്കുന്ന വേഷമാണെങ്കില്‍ ഞാന്‍ അത് ധരിക്കും.

ഒരിക്കലും കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്ന പ്രശ്‌നങ്ങളൊന്നും എനിക്കില്ല. ജൂൺ എന്ന ചിത്രത്തിൽ അല്പം മോഡേൺ ആയി താൻ അഭിനയിച്ചിട്ടുമുണ്ട് ,ശരീരപ്രദർശനം അത് ഒബ്ജക്റ്റിഫിക്കേഷന്‍ ആക്കുമ്പോഴാണ് എനിക്ക് പ്രശ്‌നം.

ഐറ്റംഡാൻസ് പോലൊരു കാര്യം താൻ ജീവിതത്തിൽ ഒരിക്കലും ചെയ്യില്ല ,ക്യാമറ പലപ്പോഴും സൂംചെയ്തുകൊണ്ട് നടിമാരുടെ ശരീരം കാണിക്കുന്ന അത്തരത്തിലുള്ള ഒരു പ്രവണതയുടെ തനിക്ക് യോജിപ്പില്ല. നല്ല വേഷമാണെങ്കിൽ തൻറെ ശരീരത്തിന് യോജിച്ച വേഷമാണെങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. ഒരിക്കലും സിനിമകളിലെ ഐറ്റം ഡാൻസ് നമ്പർ ന്നോട് തനിക്ക് വളരെ വിയോജിപ്പാണ് ഉള്ളത് എന്ന് രജിഷ അഭിമുഖത്തിലൂടെ പറഞ്ഞു. മലയാളത്തിൽ ആസിഫ് അലി നായകനായി എത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്.