മലയാള സിനിമയിൽ നടി നർത്തകി എന്നീ നിലയിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് രചന നാരായണൻകുട്ടി വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കാൻ സാധിച്ചുള്ളൂ എങ്കിലും തന്റെ കയ്യിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെ മികച്ചതാക്കിയിട്ടുള്ള നടി കൂടിയാണ് രചന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് എത്തുന്നത് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു കഴിഞ്ഞദിവസം താരം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു അഭിമുഖത്തിൽ സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു
തന്റെ വിവാഹമോചനത്തെക്കുറിച്ച് ആയിരുന്നു താരം തുറന്നു പറഞ്ഞത്. താൻ സെപ്പറേറ്റഡ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നും അത് കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷമായി എന്നും താരം പറയുന്നു. അതിനുശേഷം ആണ് അഭിനയിക്കാൻ വന്നത് വർഷം കഴിഞ്ഞിട്ടും വെറും 19 ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി ഒരുപാട് കടമ്പകൾ കടന്നു മുന്നോട്ടുവന്ന പുതിയൊരു ജീവിതമാണ് തന്റേത് ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച സാഹചര്യം എന്റെ വിവാഹമോചനമാണ് അതൊക്കെ കഴിഞ്ഞു ഇപ്പോൾ ഒരു കുഴപ്പവുമില്ല ഇപ്പോൾ എനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല
ഭർത്താവിന് ഒപ്പം 19 ദിവസം മാത്രമാണ് താൻ ജീവിച്ചത് ഇപ്പോൾ ഒരുപാട് ആരാധകരൊക്കെ വിളിക്കാറുണ്ട് ആറാട്ട് എന്ന സിനിമ കഴിഞ്ഞതിനുശേഷം ആണ് ഒരുപാട് പേരുടെ സ്നേഹം കിട്ടിത്തുടങ്ങിയത് നമ്മൾ ചെയ്യുന്ന ക്യാരക്ടർ ആണ് അവർക്ക് ഇഷ്ടം നമുക്ക് ലാലേട്ടനോടും മമ്മൂക്കയോട് ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ അവർ ചെയ്തിട്ടുള്ള കഥാപാത്രങ്ങളാണ് ആ ഒരു ഇഷ്ടം ഇപ്പോൾ എന്നോട് ഉണ്ട് അത് വലിയ കാര്യമാണ് ആ ഇഷ്ടം ഞാൻ മനസ്സിൽ വയ്ക്കും 2011ലായിരുന്നു രചന വിവാഹിതയായത് വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നും 19 ദിവസങ്ങൾ തങ്ങൾ ഭാര്യ ഭർത്താക്കന്മാരായി കഴിഞ്ഞുവെന്നും 2012 തന്നെ വിവാഹമോചിതയായി എന്നും താരം പറഞ്ഞിരുന്നു ശാരീരികവും മാനസികവുമായി തന്നെ പീഡിപ്പിക്കുന്നു എന്ന കാരണം കൊണ്ടാണ് വിവാഹമോചനം നടന്നത് എന്നും താരം പറയുന്നു