വിവാഹം 16ാം വയസിൽ, 21നുള്ളിൽ 3 പ്രസവം, നല്ല പ്രായത്തിൽ എല്ലാം കഴിഞ്ഞു, തുറന്നു പറഞ്ഞ് പൊന്നമ്മ ബാബു

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും തിളങ്ങി നിൽക്കുന്ന പൊന്നമ്മ ബാബു, സിനിമയിൽ കാൽ നൂറ്റാണ്ട് പൊന്നമ്മ ബാബു ഇതിനോടകം പിന്നിട്ടു. നാടകരംഗത്ത് നിന്നാണ് അവർ സിനിമയിലെത്തിയത്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിസാർ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയിൽ തുടക്കം കുറിച്ചത്.

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു. എന്റെ മോൻ പെണ്ണ് കെട്ടുന്നില്ല. ഇപ്പോ കഴിക്കാം എന്ന് പറയുന്നതല്ലാതെ കഴിക്കുന്നില്ല. നമ്മൾ സമ്മതിപ്പിക്കാൻ നോക്കുമ്പോൾ പറയും പപ്പയോട് കെട്ടാൻ. ഇവൾ‌ സമ്മതിക്കുമോ എന്നാണ് ഭർത്താവ് പറയുന്നത്. ഒത്തിരി കുട്ടികളുടെ ഫോട്ടോ വന്നു’ ‘ആ പെണ്ണുങ്ങൾക്കെല്ലാം അവനെ ഇഷ്ടമാണ്. ഇവനെന്നാൽ ഒരു വാക്ക് പറയേണ്ടെ. എന്താണ് കെട്ടാത്തതെന്ന് ചോദിച്ചപ്പോൾ പ്രേമിച്ചേ കെട്ടൂ എന്നാണ് പറയുന്നത്. എന്നാൽ പ്രേമിക്കെടാ എന്ന് ഞാനും. അവനൊരു പെണ്ണിനെ കെട്ടി കണ്ടാൽ‌ മതിയെനിക്ക്’

‘മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തളർന്ന അവസ്ഥയിലായിരുന്നു എന്റെ കുടുംബം. അന്നും ഞാൻ ദൈവ വിശ്വാസിയാണ്. കറക്ട് സമയത്ത് തന്നെ എന്റെ ജീവിതത്തിൽ എല്ലാം നടന്നു. 16 വയസ്സിലായിരുന്നു കല്യാണം. 21 വയസ്സിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തിൽ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാനിത്രയും കടമ്പകൾ‌ കടന്നോയെന്ന്’

‘ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്റെ ബിസിനസ് ഡള്ളായ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. നാടകം നല്ലൊരു ഉപജീവന മാർ​ഗമായിരുന്നു അന്ന്. പിന്നെ സിനിമയിൽ വന്നു. സിനിമയെ അന്വേഷിച്ച് പോയ ആളല്ല, സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയതാണ്. ആ സ്നേഹം എന്നുമുണ്ടാവും’

‘സ്ക്രീനിൽ ധരിക്കുന്ന കോസ്റ്റ്യൂമിനും വസ്ത്രങ്ങൾക്കും ആരാധകരുണ്ട്. ആഭരണങ്ങൾ എവിടെ നിന്നാണെന്ന് ഒത്തിരി പേർ ചോദിക്കാറുണ്ട്. ചില ഓർണമെന്റ്സ് ഇവിടെ കിട്ടില്ല. മക്കൾ ഓസ്ട്രേലിയയിൽ നിന്ന് കൊണ്ട് വരുന്നതാണ്’ ’18 കൊല്ലത്തിന് ശേഷമാണ് ഞാൻ‌ സീരിയലിൽ അഭിനയിക്കുന്നത്. മക്കൾ ഇടയ്ക്കിടെ കാെണ്ട് വന്ന ആഭരണങ്ങളാണ്. അതിങ്ങനെ സ്റ്റോക്ക് ചെയ്ത് വെച്ചു. സീരിയൽ വന്നപ്പോൾ എല്ലാമിറക്കി. വിളിച്ച് ചോദിക്കുന്നവരോട് മക്കളാണ് സ്പോണസർമാരെന്നാണ് പറയാറ്’