മൂന്നുമാസം ഗർഭിണി ആണ്, ആദ്യ കുറച്ചു നാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഇപ്പോൾ ശരിയായി, സന്തോഷ വാർത്ത പങ്കിട്ട് പേളിയും ശ്രീനിഷും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ ഹൗസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. നൂറ് ദിവസ ത്തിനപ്പുറം ഇത് പോകില്ലെന്ന് പലരും വിധിയെഴുതി. എന്നാല്‍ ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി. ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട്. സോഷ്യല്‍ മീഡിയയിൽ താരമാണ് നില. പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും. പുതിയ വീഡിയോയിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന് പേളി അറിയിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.ഇപ്പോൾ. മൂന്നു മാസം ഗർഭിണി ആണെന്നും പേളി പറഞ്ഞു. അതേ സമയം ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്ക ണമെന്നും പേളിയും ശ്രീനിഷും പറയുന്നു.

 

അടുത്ത കാലത്തായി പേളി പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ചൂണ്ടി ക്കാട്ടിയാണ് പേളി ഗർഭിണി ആണോ എന്ന തരത്തിലുള്ള ചർച്ചകൾ നടന്നത്. പേളി ചിത്രങ്ങളിലും വീഡിയോ സിലും എല്ലാം ഉള്ള കാര്യങ്ങൾ എടുത്തു കാണി ച്ചാണ് താരം ഗർഭിണി ആണെന്ന നിഗമനത്തിൽ ചിലർ എത്തിയത്.