ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി !!! തുറന്നെഴുത്തുമായി നടന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതി തിരുവോത്തിന് എതിരെ വിവാദങ്ങള്‍ മുറുകുകയാണ്. എന്തും തുറന്നു പറയുന്ന താരത്തിന് നിരവധി വിമര്‍ശകരും സിനിമ മേഖലയിലുണ്ട്. ഇരിപ്പിട വിവാദത്തില്‍ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.

നടി രചന നാരായണന്‍കുട്ടി പാര്‍വതിയ്‌ക്കെതിരെ തുറന്നടിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി സോഷ്യല്‍മീഡിയയിലൂടെ പാര്‍വതിയെക്കുറിച്ച് എഴുതിയ വരികള്‍ ശ്രദ്ധ നേടുകയാണ്.ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി. തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി.

അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതിയെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തിയത്. നിലപാടുകളാണ് പാര്‍വതി അറിയിക്കുന്നതെന്നും നടന്റെ വാക്കുകള്‍ ശരിയാണെന്നും നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലെല്ലാം പാര്‍വതി തന്റേതായ നിലപാടുകളെല്ലാം അറിയിക്കാറുണ്ട്.

കുറിപ്പ് വായിക്കാം :

ആരാണ് പാര്‍വ്വതി. ധൈര്യമാണ് പാര്‍വ്വതി…സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി. തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി. അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി.ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി. പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണ്.