വിഷു സ്പെഷ്യൽ ലുക്കിൽ മകൾക്ക് ഒപ്പം നടി നിത്യദാസ്, സന്തൂർ മമ്മിയെന്ന് സോഷ്യൽ മീഡിയ

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കൗമാരക്കാരിയായ മകൾ നൈനക്കൊപ്പമുള്ള നിത്യയുടെ വീഡിയോകൾ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള വിഷു സ്പെഷ്യൽ ചിത്രങ്ങളാണ് വൈറലാവുന്നത്. ട്രഡീഷണൽ ലുക്കിലുള്ള കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.