മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നിത്യ ദാസ്. ചുരുക്കം സിനിമകളില്‍ മാത്രം അഭിനയിച്ച താരം വിവാഹത്തോടെ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തു. സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുക്കുന്ന നടിമാർ പലപ്പോഴായി തിരിച്ചു വരാറുണ്ട്. മലയാളികൾ കാത്തിരിക്കുന്ന ചില തിരിച്ചു വരവുകളിൽ ഒന്നാണ് നടി നിത്യ ദാസിന്റേത്.
ഇടയ്ക്ക് അന്യഭാഷാസീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു. പളളിമണി എന്ന സിനിമയിലൂടെയാണ് നിത്യ മലയാളത്തിലേക്ക് തിരിച്ചു വന്നത്. സിനിമകളിലില്ലായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായിരുന്നു നിത്യ. മകള്‍ക്കൊപ്പമുള്ള റീല്‍സ് വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. മിക്ക ചിത്രങ്ങളിലും താരത്തിന്റെ വയസ്സ് റിവേഴ്സ് ഗിയറിലാണോ എന്നു പോലും തോന്നിയിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസമായിരുന്നു നിത്യയുടെ നാല്പത്തിമൂന്നാം ജന്മദിനം. “മെയ് 14 – എൻ്റെ സ്വകാര്യ പുതുവർഷമാണ്..”, നിത്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. രണ്ട് പിള്ളേരുടെ ‘അമ്മ ആണെന്ന് പറയില്ലെന്നും, നാല്പത്തിമൂന്ന് കണ്ടാൽ പറയില്ല ഒരു മധുരപ്പതിനേഴ് ലുക്ക് ആണെന്നുമൊക്കെ ആരാധകർ പറയുന്നു.