ദിൽഷയും കുല സ്ത്രീകളും അറിയാൻ.. നിങ്ങളുടെ മാതാപിതാക്കളെ പോലെ ആയിരുന്നില്ല നിമിഷയുടെ മാതാപിതാക്കൾ… വൈറലായി കുറിപ്പ്

ബിഗ് ബോസ് സീസൺ ഫോറിലെ ശക്തിയായ മത്സരാർഥികളിൽ ഒരാളാണ് നിമിഷ. ലക്ഷ്മി പ്രിയ തൻറെ അമ്മയെ വിളിച്ചു എന്ന ആരോപണവുമായി കഴിഞ്ഞാഴ്ച എപ്പിസോഡിൽ നിമിഷ എത്തിയിരുന്നു. എന്നാൽ നിമിഷ തന്നെയാണ് തൻറെ അമ്മയെ മറ്റുള്ളവർക്ക് എന്തും പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് ദിൽഷ ആരോപിച്ചിരുന്നു. ദിൽഷയുടെ ഈ വാക്കുകൾക്കെതിരെ വ്യാപകപ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിൽ നിമിഷയെ തന്നെ സപ്പോർട്ട് ചെയ്തു കൊണ്ടും, ദിൽഷയുടെ ചിന്താഗതിയെ വിമർശിച്ചു കൊണ്ടും ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറിപ്പ് ഇപ്രകാരം

നിമിഷ ഒരു മികച്ച മത്സരാർത്ഥി ആണ്. ഒരാളുടെ വസ്ത്രധാരണമോ, ഭാഷയോ, ശീലങ്ങളോ ആണോ ഒരു വ്യക്തിയെ അളക്കാനുള്ള രീതി. അതോ അതെല്ലാം ചെയ്യുന്നത് ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണോ. ചിന്തിക്കുക. തൻറെ അച്ഛനെയും അമ്മയെയും കുറിച്ച് എന്തെല്ലാം നിമിഷ പറഞ്ഞാലും അത് അവളുടെ മാതാപിതാക്കൾ ആവാതിരിക്കില്ല എന്ന് അവൾക്കറിയാം. അത് മറ്റൊരാൾക്ക് കുതിര കയറാൻ ഉള്ള ലൈസൻസ് അല്ല എന്നും, കോമൺ സെൻസ് വെച്ച് പറയേണ്ട ഒന്നായിരുന്നു.

ദിൽഷ അതുപോലെതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജന്മം തന്നു എന്നു കരുതി ആരും അച്ഛനുമമ്മയും ആകുന്നില്ല. നമ്മുടെ കുട്ടിക്കാലം സുന്ദരമായിരുന്നു അതുപോലെ എല്ലാവരുടെയും കുട്ടിക്കാലം അതുപോലെ ആയിരിക്കും എന്നു കരുതുന്ന വിഡ്ഢികൾ ആവരുത്. എല്ലാ അച്ഛനും അമ്മയും മക്കളെ ഒരുപോലെയാണ് സ്നേഹിക്കുന്നത് എന്ന് വിചാരിക്കരുത്. നമുക്ക് ചുറ്റിലും കാണുന്നതാണ് നൊന്തുപെറ്റ അമ്മ തന്നെ കുഞ്ഞിനെ കൊല്ലുന്ന വാർത്തകൾ. ജനിപ്പിച്ച അച്ഛൻ തന്നെ മകളെ പീഡിപ്പിക്കുന്നതും. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരും. ഇതൊക്കെയും ഒരു അച്ഛനും അമ്മയും തന്നെയാണ് ചെയ്യുന്നത്. അതിനാൽ എന്തെല്ലാം പറഞ്ഞാലും ജനിപ്പിച്ച അച്ഛനല്ലേ അമ്മയല്ലേ എന്നു പറഞ്ഞു നിൽക്കുന്ന വിഡ്ഢി സമൂഹങ്ങളുടെ പ്രതിനിധികൾ ആകരുത് നിങ്ങൾ.

എല്ലാവരുടെയും ജീവിതം ഒന്നാണെന്ന് ആരും കരുതരുത്. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ഒരുപോലെ ആണെന്നുള്ളത് നമ്മുടെ തോന്നൽ മാത്രമാണ്. കാരണം അതിലൂടെ നമ്മൾ കടന്നു പോയിട്ടില്ല. ഇപ്പോൾ നിങ്ങളുടെ സ്വന്തം കുട്ടിയെ ചേർത്തുനിർത്തി കൊണ്ട് നിമിഷയെ കുറ്റം പറയുന്ന കുലസ്ത്രീകൾ ഓർക്കുക. നിങ്ങളെപ്പോലെ ഒരു അമ്മയോ അച്ഛനോ ആയിരുന്നില്ല നിമിഷയുടെതെന്ന്. ബിഗ് ബോസ് പ്രേമികളുടെ ഫേസ്ബുക്ക് പേജിൽ ആയിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.