ക്രിസ്മസിനായി കാത്തിരിപ്പ് തുടങ്ങി നസ്രിയ നാസിം

മലയാളത്തിന്റെ പ്രിയപ്പെട്ട താരതമ്പതികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും നസ്രിയ തൻറെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഫഹദ് സോഷ്യൽ മീഡിയയിൽ തീരെ ആക്റ്റീവ് അല്ല. ഇൻസ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് പോലും ഫഹദിന് ഇല്ല എന്ന് പറയണം. നസ്രിയയുടെ പോസ്റ്റുകളിലൂടെയാണ് ഇരുവരുടെയും ജീവിതത്തെക്കുറിച്ച് മലയാളി പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ട്രീ ബാഗ്രൗണ്ടിൽ നസ്രിയ പങ്കുവെച്ചിരിക്കുന്ന താരത്തിന്റെ ക്യൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

‘നമുക്ക് ഡിസംബറിലേക്ക് സ്കിപ്പ് ചെയ്താലോ?’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് താരത്തിന്റെ പുത്തൻ ചിത്രത്തിനടിയിൽ കമൻറ് ഇട്ടിരിക്കുന്നത്. ‘നമുക്ക് ഈ ക്രിസ്മസിന് കണ്ടുമുട്ടാമല്ലോ’എന്ന മേഘ്ന ചിരഞ്ജീവിയുടെ കമന്റിന് താഴെ ഞങ്ങൾ അതിനായി കാത്തിരിക്കുന്നു എന്ന് നിരവധി ആരാധകരാണ് മറുപടി നൽകിയിരിക്കുന്നത്. പല അഭിമുഖങ്ങളിലും ഫഹദ് നസ്രിയയെ കുറിച്ച് വാചാലനാകാറുണ്ട്.

നസ്രിയ തൻറെ ഭാഗ്യമാണെന്ന് പറഞ്ഞ ഫാദറിന്റെ വീഡിയോ ആദ്യം മുതൽ തന്നെ വൈറൽ ആണ്. നസ്രിയ ആണ് തന്നെ ഇങ്ങനെ ആക്കിയത് എന്ന് കൂടി ഫഹദ് തുറന്നു പറഞ്ഞിരുന്നു. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ; ‘എൻറെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയും ആയി ജീവിതം പങ്കിടാൻ തുടങ്ങിയപ്പോഴാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്യില്ലായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ നസ്രിയയെ പ്രൊപ്പോസ് ചെയ്യുന്നത്. ഒരു മോതിരത്തോടെ കത്ത് നൽകി. അതിന് നസ്രിയ കൃത്യമായി മറുപടി നൽകിയില്ല. അതേസമയം മൂന്ന് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. നസ്രിയയെ കാണാൻ വേണ്ടി മാത്രം ബാംഗ്ലൂർ ഡെയ്സിന്‍റെ സെറ്റിൽ വരാൻ ആഗ്രഹിച്ചിരുന്നു എന്നൊക്കെ ഫഹദ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.