അവതാരക നന്ദിനിയുടെ യോഗ സ്‌കില്‍ ഫോട്ടോഷൂട്ട് : ചിത്രങ്ങള്‍ വൈറല്‍

അവതാരികയായും അഭിനേത്രിയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നന്ദിനി നായര്‍. പ്രമുഖ ചാനലുകളിലെല്ലാം താരം നടിയായും, ടെലിവിഷന്‍ അവതാരകയായും, പ്രൊഫഷണല്‍ ഡിസ്‌ക് ജോക്കിയായും റേഡിയോ ജോക്കി ആയും ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ യോഗ സ്‌കില്‍ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഡി ജെ എന്‍ വി എന്ന സ്റ്റേജ് നേമിലായിരുന്നു താരം പ്രൊഫഷണലി നന്ദിനി അറിയപ്പെടുന്നത്. ഹലോ നമസ്‌തേ എന്ന ശ്രദ്ധേയമായ ഷോയിലൂടെ താരം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച അവതരണം തന്നെയായിരുന്നു താരത്തിന് ഇത്രയേറെ ആരാധകരെ നേടികൊടുത്തത്.

സിനിമകളിലും, ഷോര്‍ട് ഫിലിംകളിലും അഭിനയിച്ചിട്ടുണ്ട്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സിനിമയായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയില്‍ റിപ്പോര്‍ട്ടര്‍ വേഷം കൈകാര്യം ചെയ്തു താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. അലമാര, ജമ്‌നാപ്യാരി പ്രേമം, ചിറകൊടിഞ്ഞ കിനാവുകള്‍, ലവകുശ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

സിനിമ മാത്രമല്ല താരം അഭിമുഖം, ഈ കാലത്ത്, എന്നീ രണ്ടു വെബ്‌സീരീസുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.താരത്തിന്റെ ഏറ്റവും പുതിയ യോഗ സ്‌കില്‍ ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളാണ് വരുന്നത്. രസകരമായ വ്യത്യസ്തമായ തലക്കെട്ടോടെയാണ് താരംചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.