‘അമ്മയോടൊപ്പം പൊങ്കാലയിട്ട് ‘നമിത പ്രമോദ്’…ഫോട്ടോസ് കാണാം…!!!

മലയാളികളുടെ സ്വന്തം താരമാണ് നമിത പ്രമോദ്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മിനിസ്ക്രീൻ പാരമ്പരയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറിയത്.ഒരുപാട് പരമ്പരമ്പരകളിൽ അഭിനയിച്ച താരം പിന്നീടാണ് സിനിമ മേഖലയിൽ എത്തുന്നത്.2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന മലയാള സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ സിനിമയയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി മികച്ച സിനിമകൾ താരത്തെ തേടി എത്തി.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും അരങ്ങേറി.ഇതിനകം അന്യ ഭാഷയിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് താരം.

മലയാളത്തിന് പുറമെ തമിഴ് കന്നട തെലുങ്ക് സിനിമയിലും സജീവമായിരുന്നു താരം.2022 ൽ പുറത്തിറങ്ങിയ ഈശ്ശോ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.ഇപ്പോൾ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ മേഖലയിൽ സജീമാകുവാൻ ഒരുങ്ങുകയാണ് താരം.അഭിനയത്തിൽ എന്നത് പോലെ തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.ഇപ്പോൾ ഇതാ താരം സ്വന്തമായി ഒരു റെസ്റ്റോറന്റ് കൂടി ആരംഭിച്ചിരിക്കുകാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ആറ്റുങ്കൽ പൊങ്കാലയിടുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.തന്റെ വീട്ടുകാരുടെ കൂടെയാണ് ഇത്തവണ താരം പൊങ്കാല ഇട്ടത്.സാരിയിൽ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിയിരിക്കുകയാണ്.