റെഡ്ഡില്‍ തിളങ്ങി ദിലീപിന്റെ കുടുംബം ; നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങ്

നാദിര്‍ഷായുടെ മകള്‍ ആയിഷയും ഉപ്പള ലത്തീഫ്ച്ചന്റെ മകന്‍ ബിലാലുമായുള്ള വിവാഹം കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താരനിബിഡമായി വിവാഹം നടത്തിയത്. ചടങ്ങില്‍ നിറഞ്ഞു നിന്നത് ദിലീപിന്റെ കുടുംബമായിരുന്നു. റെഡ് കളര്‍ ഡ്രസ് കോഡിലായിരുന്നു ദിലീപും കുടുംബവും ചടങ്ങില്‍ എത്തിയത്. ചടങ്ങിന്‌റ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമായത്. വീഡിയോ യുട്യുബില്‍ ട്രന്‍ഡിങ്ങില്‍ എത്തിയിട്ടും ഉണ്ട്.

റെഡ് കളര്‍ സല്‍വാറിലാണ് കാവ്യ ചടങ്ങില്‍ എത്തിയത്. മീനാക്ഷി റെഡ് കളര്‍ സാരിയിലാണ് ചടങ്ങില്‍ തിളങ്ങിയത്. നടി നമിതയും കുടുംബമൊത്ത് എത്തിയിരുന്നു. പ്രീവെഡ്ഡിങ്ങ് ചടങ്ങില്‍ നൃത്തം ചെയ്ത് ദിലീപിന്റെ മകള്‍ മീനാക്ഷി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നമിതയും നാദിര്‍ഷയും മീനാക്ഷിയുമൊപ്പമാണ് നൃത്തം ചെയ്തത്.പ്രീവെഡ്ഡിങ് ഫങ്ഷന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു.നടി നമിതയും ചടങ്ങില്‍ റെഡ് കളര്‍ ഡ്രസിലാണ് എത്തിയത്. സല്‍വാറാണ് നമിത ധരിച്ചത്. വരന്‌റ കുടുംബത്തോടൊപ്പവും വധുവിന്റെ കുടുംബത്തോടൊപ്പവും ചിത്രങ്ങള്‍ എടുത്താണ് നമിത മടങ്ങിയത്. വിവാഹത്തിന്റെ ചടങ്ങില്‍ നാദിര്‍ഷയ്‌ക്കൊപ്പം തന്നെ നിന്ന് സജീവമായി ദിലീപും പങ്കെടുത്തിരുന്നു.

ബന്ധുക്കള്‍ക്കിടയില്‍ സെല്‍ഫിയെടുക്കുന്ന മീനുവിന്റെയും ചടങ്ങില്‍ തിളങ്ങിയ കാവ്യയുടേയും ചിത്രങ്ങള്‍ ക്യാമറമാന്‍മാര്‍ പകര്‍ത്തിയിരുന്നു. ചടങ്ങില്‍ മലയാളസിനിമയിലെ പ്രമുഖതാരങ്ങളും വന്നിരുന്നു. സെലിബ്രിറ്റികള്‍ക്ക് സ്‌റ്റൈലിംഗ് നടത്തിയും മറ്റും നാദിര്‍ഷയുടെ മകള്‍ ആയിഷ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നടി നമിതയുടെ അടുത്ത സുഹൃത്തു കൂടിയാണ് ആയിഷ.