മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടി മുത്തുമണിയ്ക്ക് കുഞ്ഞ് പിറന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് താരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചത്.നടി മുത്തുമണിയുടെ ഭര്‍ത്താവ് സംവിധായകനുമായ പി.ആര്‍ അരുണാണ്. അടുത്തിടെയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞതിഥി എത്തുന്ന കാര്യം അറിയിച്ചത്.
ഇരുവര്‍ക്കും ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. 2006-ല്‍ ആയിരുന്നു മുത്തുമണിയുടെയും അരുണിന്റേയും വിവാഹം നടന്നത്. മലയാള സിനിമയിലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ എത്തിയ കണ്‍മണിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും. രസതന്ത്രം എന്ന ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെയാണ് മുത്തുമണി മലയാള സിനിമയില്‍ സജീവമാണ്. താരം ഒരു അഭിഭാഷക കൂടിയാണ്.
നാടകത്തില്‍ നിന്ന് സിനിമയിലേക്കത്തിയയാളാണ് ഭര്‍ത്താവ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകന്‍ കൂടിയായ അരുണ്‍ രജിഷ നായികയായി എത്തിയ ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. മുത്തുമണിയും നാടകത്തില്‍ സജീവമായിരുന്നു. 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണിയും അഭിനയ രംഗത്തിന് അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം കാവല്‍ ആണ്. കുഞ്ഞ് പിറന്ന വാര്‍ത്ത പങ്കുവച്ചതോടെ ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.