ലെഹങ്കയിൽ വീണ്ടും സുന്ദരിയായി ‘മൃദുല വിജയ്’…ഫോട്ടോസ് കാണാം…!!!

ബിഗ്‌സ്‌ക്രീനിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് മൃദുല വിജയ് .ചുരുങ്ങിയ സമയം കൊണ്ട് ചുരുക്കം ചില സിനിമയിൽ അഭിനയിക്കുവാനും താരത്തിന് സാധിച്ചു.സിനിമയയിൽ തിളങ്ങിയ താരം വൈകാതെ തന്നെ മിനിസ്ക്രീൻ പരമ്പരകളിലും അരങ്ങേറി.2014 ൽ പുറത്തിറങ്ങിയ നൂറാം നാൾ എന്ന മലയാള സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.എന്നാൽ സിനിമയെക്കാളും താരത്തെ മലയാളികൾ ഏറ്റെടുത്തത് മിനിസ്ക്രീൻ പരമ്പകളിലൂടെയാണ് .

കല്യാണ സൗഗന്ധികം എന്ന സീരിയലിൽ കൂടിയാണ് താരം ആദ്യമായി മിനിസ്ക്രീൻ പരമ്പരകളിലേക്ക് അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് തിളങ്ങിയ താരം വൈകാതെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും സാധിച്ചു.2016 ൽ സംപ്രേക്ഷണം നടത്തിയിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറുന്നത്.ഈ പരമ്പരയ്ക്ക് ശേഷം ഒരുപാട് നല്ല അവസരങ്ങളൂം താരത്തെ തേടി എത്തി.

അഭിനയ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.നടൻ യുവ കൃഷ്ണയാണ് താരത്തിന്റെ ഭർത്താവ്.മലയാളികൾ വലിയ ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഇത്.ഇപ്പോൾ ഇരുവർക്കും ഒരു കൂട്ടി കൂടിയുണ്ട്.ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.പ്രസവ ശേഷം തടി വെച്ച താരം ഇപ്പോൾ വീണ്ടും സുന്ദരിയായിരിക്കുകയാണ്.ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.വൈറലായ താരത്തിന്റെ ഫോട്ടോസ് ഒന്ന് കണ്ടുനോക്കാം.