തന്മാത്ര, ഭ്രമരം, പ്രണയം, ആടു ജീവിതത്തിന് പിന്നാല മോഹൻലാലിനൊപ്പം അടുത്ത സിനിമയൊരുക്കാൻ ബ്ലെസ്സി

‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. മലയാളി സിനിമാ പ്രേക്ഷകർക്ക് തീവ്രാനുഭവങ്ങൾ സമ്മാനിച്ച സിനിമകളുടെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആട് ജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കാൻ പോകുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ബ്ലെസി ടീം ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ജോലികൾ ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന.

ബ്ലെസ്സിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ‘തന്മാത്ര’ തിയേറ്ററുകളിൽ എത്തിയിട്ട് 13 വർഷങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര നേടിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.