മീര നന്ദന്റെ മെഹന്തി ചടങ്ങിൽ പങ്കെടുക്കാനെത്തി താരസുന്ദരിമാർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മീരാ നന്ദന്റെ വീട്ടിൽ കല്യാണമേളം ഉയരുകയാണ്. ആദ്യപടിയായുള്ള മെഹന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താരസുന്ദരിമാർ ഓടിയെത്തി. ചിത്രങ്ങൾ മീരയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. മീരയുടെ മെഹന്ദി ചടങ്ങിൽ താരസാന്നിധ്യം തീരെ കുറവല്ല. പ്രിയപ്പെട്ട കൂട്ടുകാർ മീരയുടെ അടുത്തേക്ക് ഓടിയെത്തി.

അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്. ഇതിനു പുറമെ ഇവരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്

മീരയ്ക്ക് മാത്രമല്ല, കൂട്ടുകാർക്കും കയ്യിൽ മെഹന്ദി ഡിസൈനുകൾ കാണാം. ശ്രിന്ദയുടെ വിരലുകളുടെ അറ്റത്ത് മെഹന്ദി പുരട്ടിയിട്ടുണ്ട്. എല്ലാവരും ആഘോഷത്തിമിർപ്പിലെന്ന് അവരുടെ മുഖത്തു നിന്നും വായിക്കാം

മലയാള സിനിമയിൽ സജീവമല്ലാതിരുന്ന നാളുകളിൽ മീര നന്ദൻ ദുബായിയിൽ ആർ.ജെയായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെ മീര സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആയി നിൽക്കാനും ശ്രദ്ധിച്ചു