മിസ്കാരെജ്  ഉണ്ടാകാനുള്ള 50% സാധ്യതയുണ്ടായിരുന്നു!!! തുറന്ന്പറഞ്ഞു മീനു ലക്ഷ്മി

സോഷ്യൽ മീഡിയകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീനു ലക്ഷ്മി. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞവർഷം ആയിരുന്നു വിവാഹം നടന്നത്.

എന്നാൽ ഇപ്പോൾ ഇതാ ഒരു വേദനയുള്ള വാർത്തകളുമായി താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. അബോഷൻ ജേർണി എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്ന പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ഇമോഷങ്ങൾ നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു കടന്നുപോയിരുന്നതെന്നും ഗർഭിണിയാണ് എന്ന വാർത്ത എല്ലാവരോടും അറിയിക്കാനുള്ള സന്തോഷത്തിലായിരുന്നു എന്നും എന്നാൽ ഒരു ദുഃഖ വാർത്തയുമായാണ് താനെത്തുന്നത് പറയുന്നു. നിർഭാഗ്യവശാൽ രണ്ടാമത്തെ സ്കാനിങ് കഴിഞ്ഞപ്പോഴാണ് ഡോക്ടർ ദുഖവാർത്ത പങ്കുവെച്ചത്. കുട്ടിയുടെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിച്ചില്ലെന്നും അതുകൊണ്ട് അബോർഷൻ ചെയ്യാമെന്നും പറയുകയായിരുന്നു.

ഈ അവസ്ഥയിൽ തനിക്കൊപ്പം ഭർത്താവിനും അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും നന്ദി പറയുന്നു, തന്റെ സംശയങ്ങളെല്ലാം തീർത്തു തന്നു വളരെ കൃത്യമായി വിശദീകരിച്ചു തന്ന ഡോക്ടറെ കുറിച്ചും താരം സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരായിരുന്നു കമന്റുകളുമായി രംഗത്തെത്തിയത്. മീനുവിന് ആശ്വാസവാക്കുകൾ നൽകി ആരാധകർ സമൂഹമാധ്യമത്തിൽ കമന്റുകളും രേഖപ്പെടുത്തി